27.4 C
Kottayam
Thursday, June 4, 2026

രഹ്ന ഫാത്തിമ വീട്ടില്‍ നടക്കുന്നത് നഗ്നയായി,വെളിപ്പെടുത്തലുമായി ശ്രീലക്ഷ്മി അറയ്ക്കല്‍,ആ കുട്ടികള്‍ ഭാവിയില്‍ രഹ്നാഫാത്തിമയേക്കാള്‍ ചുണക്കുട്ടികള്‍ ആകുമെന്നും ശ്രീലക്ഷ്മി

Must read

കൊച്ചി:ശബരിമലയില്‍ പ്രവേശിയ്ക്കാന്‍ ശ്രമിച്ചതിലൂടെ വിവാദത്തിലായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ പുതിയ വിവാദത്തിലൂടെ സമൂഹമാധ്യമങ്ങളില്‍ വീണ്ടും സജീവ ചര്‍ച്ചാവിഷയമായി മാറിയിരിയ്ക്കുകയാണ്.സ്വന്തം നഗ്നമേനിയില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണം.വിഷയത്തില്‍ രഹ്നയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിക്കഴിഞ്ഞു. മനശാസ്ത്രജ്ഞരും ഡോക്ടറുമാരുമടക്കം അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നു.

ഇതിനിടയിലാണ് പുതിയ വെളുപ്പെടുത്തലുമായി പെണ്‍ തുറന്നെഴുത്തുകളിലൂടെ ശ്രദ്ധേയയായ ശ്രീലക്ഷ്മി അറയ്ക്കല്‍ എത്തിയിരിയ്ക്കുന്നത്.രഹ്ന ഫാത്തിമ വീട്ടില്‍ നഗ്നയായാണ് നടക്കാറുള്ളത് എന്നാണ് ശ്രീലക്ഷ്മിയുടെ വെളിപ്പെടുത്തല്‍

ശ്രീലക്ഷ്മിയുടെ പോസ്റ്റിന്റെ പൂര്‍ണ് രൂപം ഇങ്ങനെ

രഹനാ ഫാത്തിമ യുടെ വീട്ടില്‍ തുണി ഉടുക്കാതെ ആണ് അവര്‍ നടക്കാറുളളത് എന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്.
പാരന്‍സ്, കുട്ടികള്‍ എന്നിവരുടെ മുന്നില്‍ കൂടി അവര്‍ തുണി ഉടുക്കാതെ നടക്കാറുണ്ട് എന്ന് കേട്ടപ്പോള്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.

- Advertisement -

അങ്ങനെ ഒരു വീട്ടില്‍, നഗ്‌നത എപ്പോളും കണ്ട് വളരുന്ന കുട്ടിക്ക് അവരുടെ അമ്മയുടേയോ വേറൊരാളുടേയോ നഗ്‌നത , നമുക്ക് തോന്നുന്നത് പോലെയുളള വീക്ഷണമാകാന്‍ വഴിയില്ല. ആ ശരീരത്തിലാണ് കുട്ടി വരച്ചത്.

- Advertisement -

അതുകാണുമ്പോള്‍ നഗ്‌നത കണ്ട് പ്രാക്ടീസ് ആകാത്തത് കൊണ്ടാകാം നമുക്ക് ഈ സദാചാരം തോന്നുന്നത്.

ആ കുട്ടിയുടെ അനുവാദമില്ലാതെ ചെയ്താല്‍ ഇത് വളരെ മോശമായി പോയി എന്ന് ഞാന്‍ പറയും.
രഹനാ ഫാത്തിമ അങ്ങനെ ചെയ്യും എന്ന് ഞാന്‍ കരുതുന്നില്ലാ.(biased mentality of me)

‘ആ കുട്ടിക്ക് ചൂഷണമാണ് നടക്കുന്നത് എന്ന് തിരിച്ചറിയാന്‍ ആയില്ലല്ലോ’ എന്ന് പലരും പറയുന്നതും ഒരു fact തന്നെയാണ്.

- Advertisement -

രണ്ട് പുരോഗമന സിങ്കങ്ങള്‍ക്കുണ്ടായ മക്കള്‍ പുരോഗമന സിങ്കങ്ങള്‍ ഭാവിയില്‍ ആയേക്കാം എന്ന് പറഞ്ഞ് ആ statement നെ എതിര്‍ക്കാമെങ്കിലും ഇവിടെ existing laws വെച്ച് അത് നിയമവിരുദ്ധം ആണെന്ന് തോന്നുന്നു.

കാരണം child രക്ഷിതാക്കളുടെ property അല്ല .

ചൈല്‍ഡ് സൈക്കോളജി എന്ന് പറയുമ്പോളും എല്ലാ കുട്ടികള്‍ക്കും ഒരേ സൈക്കോളജി അല്ല എന്നുളളത് ഒരു ഫാക്ട് അല്ലേ?
വ്യത്യസ്തമായ ചുറ്റുപാടില്‍ നിന്ന് വരുന്ന കുട്ടികള്‍ വ്യത്യസ്ത സ്വഭാവങ്ങള്‍ കാണിക്കും.

രെഹ്നക്കും കുട്ടിക്കും ഒന്നും കുഴപ്പമില്ലാത്ത ഒരു കാര്യം ബാക്കി ഉളളവര്‍ക്ക് പ്രശ്‌നമാകുന്നത് അത് രഹന ഫാത്തിമ ആയത് കൊണ്ടാണ്.

കാരണം പുള്ളിക്കാരിയുടെ അത്രയും ധൈര്യം ഇവിടെ വേറേ എത്രപെണ്ണുങ്ങള്‍ക്കുണ്ട് എന്നത് സംശയം ആണ്.

ആ കുട്ടികള്‍ ഭാവിയില്‍ രഹ്നാഫാത്തിമയേക്കാള്‍ ചുണക്കുട്ടികള്‍ ആകും എന്ന് ഇപ്പോള്‍ എനിക്ക് തോന്നുന്നുണ്ട്.
ഇത് എന്റെ ആഗ്രഹം കൂടിയാണ്?

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week