കൊച്ചി:ശബരിമലയില്‍ പ്രവേശിയ്ക്കാന്‍ ശ്രമിച്ചതിലൂടെ വിവാദത്തിലായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ പുതിയ വിവാദത്തിലൂടെ സമൂഹമാധ്യമങ്ങളില്‍ വീണ്ടും സജീവ ചര്‍ച്ചാവിഷയമായി മാറിയിരിയ്ക്കുകയാണ്.സ്വന്തം നഗ്നമേനിയില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണം.വിഷയത്തില്‍ രഹ്നയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിക്കഴിഞ്ഞു. മനശാസ്ത്രജ്ഞരും ഡോക്ടറുമാരുമടക്കം അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നു.
ഇതിനിടയിലാണ് പുതിയ വെളുപ്പെടുത്തലുമായി പെണ്‍ തുറന്നെഴുത്തുകളിലൂടെ ശ്രദ്ധേയയായ ശ്രീലക്ഷ്മി അറയ്ക്കല്‍ എത്തിയിരിയ്ക്കുന്നത്.രഹ്ന ഫാത്തിമ വീട്ടില്‍ നഗ്നയായാണ് നടക്കാറുള്ളത് എന്നാണ് ശ്രീലക്ഷ്മിയുടെ വെളിപ്പെടുത്തല്‍
ശ്രീലക്ഷ്മിയുടെ പോസ്റ്റിന്റെ പൂര്‍ണ് രൂപം ഇങ്ങനെ
രഹനാ ഫാത്തിമ യുടെ വീട്ടില്‍ തുണി ഉടുക്കാതെ ആണ് അവര്‍ നടക്കാറുളളത് എന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്.
പാരന്‍സ്, കുട്ടികള്‍ എന്നിവരുടെ മുന്നില്‍ കൂടി അവര്‍ തുണി ഉടുക്കാതെ നടക്കാറുണ്ട് എന്ന് കേട്ടപ്പോള്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.
അങ്ങനെ ഒരു വീട്ടില്‍, നഗ്‌നത എപ്പോളും കണ്ട് വളരുന്ന കുട്ടിക്ക് അവരുടെ അമ്മയുടേയോ വേറൊരാളുടേയോ നഗ്‌നത , നമുക്ക് തോന്നുന്നത് പോലെയുളള വീക്ഷണമാകാന്‍ വഴിയില്ല. ആ ശരീരത്തിലാണ് കുട്ടി വരച്ചത്.
അതുകാണുമ്പോള്‍ നഗ്‌നത കണ്ട് പ്രാക്ടീസ് ആകാത്തത് കൊണ്ടാകാം നമുക്ക് ഈ സദാചാരം തോന്നുന്നത്.
ആ കുട്ടിയുടെ അനുവാദമില്ലാതെ ചെയ്താല്‍ ഇത് വളരെ മോശമായി പോയി എന്ന് ഞാന്‍ പറയും.
രഹനാ ഫാത്തിമ അങ്ങനെ ചെയ്യും എന്ന് ഞാന്‍ കരുതുന്നില്ലാ.(biased mentality of me)
‘ആ കുട്ടിക്ക് ചൂഷണമാണ് നടക്കുന്നത് എന്ന് തിരിച്ചറിയാന്‍ ആയില്ലല്ലോ’ എന്ന് പലരും പറയുന്നതും ഒരു fact തന്നെയാണ്.
രണ്ട് പുരോഗമന സിങ്കങ്ങള്‍ക്കുണ്ടായ മക്കള്‍ പുരോഗമന സിങ്കങ്ങള്‍ ഭാവിയില്‍ ആയേക്കാം എന്ന് പറഞ്ഞ് ആ statement നെ എതിര്‍ക്കാമെങ്കിലും ഇവിടെ existing laws വെച്ച് അത് നിയമവിരുദ്ധം ആണെന്ന് തോന്നുന്നു.
കാരണം child രക്ഷിതാക്കളുടെ property അല്ല .
ചൈല്‍ഡ് സൈക്കോളജി എന്ന് പറയുമ്പോളും എല്ലാ കുട്ടികള്‍ക്കും ഒരേ സൈക്കോളജി അല്ല എന്നുളളത് ഒരു ഫാക്ട് അല്ലേ?
വ്യത്യസ്തമായ ചുറ്റുപാടില്‍ നിന്ന് വരുന്ന കുട്ടികള്‍ വ്യത്യസ്ത സ്വഭാവങ്ങള്‍ കാണിക്കും.
രെഹ്നക്കും കുട്ടിക്കും ഒന്നും കുഴപ്പമില്ലാത്ത ഒരു കാര്യം ബാക്കി ഉളളവര്‍ക്ക് പ്രശ്‌നമാകുന്നത് അത് രഹന ഫാത്തിമ ആയത് കൊണ്ടാണ്.
കാരണം പുള്ളിക്കാരിയുടെ അത്രയും ധൈര്യം ഇവിടെ വേറേ എത്രപെണ്ണുങ്ങള്‍ക്കുണ്ട് എന്നത് സംശയം ആണ്.
ആ കുട്ടികള്‍ ഭാവിയില്‍ രഹ്നാഫാത്തിമയേക്കാള്‍ ചുണക്കുട്ടികള്‍ ആകും എന്ന് ഇപ്പോള്‍ എനിക്ക് തോന്നുന്നുണ്ട്.
ഇത് എന്റെ ആഗ്രഹം കൂടിയാണ്?