തിരുവനന്തപുരം: യൂട്യൂബിലൂടെ അശ്ലീല പരാമര്‍ശങ്ങളും അശ്ലീലവും പ്രചരിപ്പിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കലിന് എതിരെ സൈബര്‍ പോലീസ് കേസ് എടുത്തിരുന്നു. മെന്‍സ് റൈറ്റ് അസോസിയേഷന്‍ അംഗങ്ങളില്‍ ഒരാള്‍ നല്‍കിയ പരാതിയിന്മേലാണ് ശ്രീലക്ഷ്മിക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് ശ്രിലക്ഷ്മി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീലക്ഷ്മിയുടെ പ്രതികരണം. കേസ് എടുത്തോ എന്ന് ചോദിച്ച് പലരും വരുന്നുണ്ട് അതിന് ഉത്തരം പറഞ്ഞ് മടുത്തത് കൊണ്ടാണ് പോസ്റ്റ് ഇടുന്നതെന്ന് ശ്രീലക്ഷ്മി പറയുന്നു. ഇതിനെതിരെ എന്ത് ചെയ്യും എന്ന ചോദ്യത്തിനും കേസ് എങ്ങനെ നേരിടുമെന്നതിനും ശ്രീലക്ഷ്മി പോസ്റ്റിലൂടെ മറുപടി നല്‍കന്നുണ്ട്.
ശ്രീലക്ഷ്മി അറക്കലിന്റെ ഫേസ്ബുക്ക് കുറിപ്പ്
എനിക്കെതിരെ കേസ് എടുത്തോ എന്ന് ചോദിച്ചുകൊണ്ട് പലരും വിളിക്കുന്നുണ്ട്.
അതിന് ഉത്തരം പറഞ്ഞ് പറഞ്ഞ് മടുത്തതുകൊണ്ടാണ് ഈ പോസ്റ്റ് ഇടുന്നത്.
എനിക്കെതിരെ മെൻസ് റൈറ്റ് അസോസിയേഷൻ എന്ന ഗ്രൂപ്പുകാർ ചേർന്ന് കൊടുത്ത പരാതിയിൽ FIR റെജിസ്റ്റർ ചെയ്ത് കേസ് എടുത്തിട്ടുണ്ട്.
പത്തോളം യൂട്യൂബ് ചാനലിലൂടെ ഞാൻ ആർഷഭാരത സംസ്കാരം തകർക്കുന്നുവെന്നും വിവാഹേതര ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നെന്നും അശ്ലീലം പ്രചരിപ്പിക്കുന്നു എന്ന പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തത്.
സ്ത്രീകളുടെ നാവരിഞ്ഞ് ഇല്ലാതാക്കുന്ന സംഭവം നമ്മൾ യൂപിയിൽ കണ്ടതാണ്. ഇതിന് സമാനമായി പ്രതികരിക്കുന്ന സ്ത്രീകളെ മാനസികവും ശാരീരികവും സാമ്പത്തികവുമായി തളർത്താൻ ശ്രമിക്കുന്ന ഈ സമൂഹത്തിൽ നിലനിൽക്കുന്ന പാട്രിയാർക്കിയുടെ റിസൽട്ടാണ് ഈ പരാതിയും കേസും എന്ന് ഞാൻ മനസ്സിലാക്കുന്നു.
ഇതിനെതിരെ എന്ത് ചെയ്യും എന്ന് പലരും ചോദിക്കുന്നുണ്ട്.
എന്റെ അനുവാദമില്ലാതെ എന്റെ വീഡിയോ കൊണ്ട്പോയി തോന്നിയ തമ്പ്നെയിലിടുന്നത് ആരൊക്കെയാണെന്ന് എനിക്കറിയില്ല.
ഈ പരാതിയുടെ റിസൽട്ടായി ഈ ഫേക്ക് ഐഡിയിൽ നിന്ന് വീഡിയോ ഇടുന്ന ( മല്ലൂസ് ലൈവ്, അനൂസ് ക്രിയേഷൻ , ef ef see )ഇങ്ങനെ നീളുന്ന ചാനലുകൾക്ക് പിന്നിൽ ആരാണെന്ന് പോലീസ് കണ്ടെത്തണമെന്ന് ശക്തമായി ഞാനഗ്രഹിക്കുന്നു.
അവൻമാരെ കണ്ടുപിടിക്കുകയാണെങ്കിൽ വളരെ വലിയ ഉപകാരം.
കേസ് എങ്ങനെ നേരിടും ?
ഏകദേശം 7k-8k രൂപക്ക് ഒരു മസം ട്യൂഷനെടുത്ത് 7k rs വിടിന്റെ rent ഉം കൊടുത്ത് ബാക്കി പൈസ അവിടുന്നും ഇവിടുന്നും roll ചെയ്ത് ജീവിക്കുന്ന ഒരു വിദ്യാർത്ഥിയാണ് ഞാൻ. അതുകൊണ്ട് തന്നേ കാശ് മുടക്കാൻ എന്റെ കൈയ്യിൽ ഒന്നും ഇല്ല.
ജയിലിൽ പോകണ്ടി വരുവാണേൽ പോകും.
എന്റെ ഏറ്റവും വലിയ ടെൻഷൻ ഈ chaos ന്റെ ഇടയിൽ എങ്ങനെ ക്ലാസ് എടുത്ത് തീർക്കും എന്നും അസൈൻമെന്റും ലെസൺപ്ലാനും കംപ്ലീറ്റ് ചെയ്യുമെന്നുമാണ്.
മനസ്സിന് ഒരു സുഖമില്ലാത്തതിനാൽ ഒരു അസൈൻമെന്റോ വർക്കോ ലെസൺപ്ലാനോ എഴുതാൻ സാധിക്കുന്നില്ല.
ഈ ടെൻഷന്റെ നടുക്ക് ഇരിക്കുമ്പോൾ കേസിനേപറ്റി എന്ത് ചെയ്യും എന്ന് എനിക്ക് ഒരു പിടിപാടും ഇല്ല.
എല്ലാം വരുന്നിടത്ത് വെച്ച് കാണാം.
കൈയ്യിലുള്ളത് ആകെ കുറച്ച് എഡുക്കേഷൻ മാത്രമാണ്.
അത് എവിടെപോയാലും നഷ്ടപ്പെടാത്തതുകൊണ്ട് നഷ്ടപ്പെടാനായി വേറേ ഒന്നുമില്ല.
ഇരയായവർ ഇരയാക്കപ്പെട്ടുകൊണ്ടേ ഇരിക്കുന്ന കാലം മാറണമെങ്കിൽ ഇരയാക്കപ്പെട്ട ഒപ്രസ്ഡ് ആയിട്ടുളള എല്ലാ ആൾക്കാരും ശബ്ദം ഉയർത്തുന്ന കാലം ഉണ്ടാകണം.
അത്തരം നല്ല ഒരു നാളെ നമുക്കായ് കാത്തിരിപ്പുണ്ട് എന്ന ശുഭാപ്തി വിശ്വാസം എനിക്കുണ്ട്.
-ശ്രീലക്ഷ്മി അറക്കൽ