24.5 C
Kottayam
Friday, June 5, 2026

മാധ്യമപ്രവർത്തകൻ ശ്രീജിത്ത് ദിവാകരനെതിരെ മീ ടൂ ആരോപണവുമായി യുവതി

Must read

കൊച്ചി :മാധ്യമ പ്രവർത്തകൻ ശ്രീജിത്ത് ദിവാകരനെതിരെ മീടു ആരോപണവുമായി യുവതി.ആദ്യത്തെയോ അവസാനത്തെയോ ഇര താനല്ലെന്നും. റോട്ടിൽ നിൽക്കുന്നവർക്ക് പോലും അഞ്ചോ പത്തോ കൊടുക്കേണ്ടി വരും, റാഡിക്കൽ ഫെമിനിസ്റ്റുകളെ ഫ്രീ ആയിട്ട് കിട്ടും, എന്ന പുരോഗമന തമാശ ഓടുന്ന ഇടങ്ങളാണ് ഇപ്പോഴുള്ളതെന്നും യുവതി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു യുവതിയുടെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം…………………….

ഞാനിപ്പോൾ പറയാൻ ഉദ്ദേശിക്കുന്നത് ശ്രീജിത്ത് ദിവാകരൻ എന്ന consent manipulator / rapist നെ കുറിച്ചാണ്… എന്റെ കോർപ്പറേറ്റ് ജോലിയും സിവിൽ എഞ്ചിനീയർ ജോലിയും രാജി വച്ച് ഇതൊന്നുമല്ല എനിക്ക് വേണ്ടത് എന്ന് തിരിച്ചറിഞ്ഞ്, എന്നാൽ സ്നേഹമുള്ളവരെയോ വീട്ടുകാരെയോ ഒന്നും convince ചെയ്യാൻ പറ്റാതെ, എഴുത്തിലോ സിനിമയിലോ രാഷ്ട്രീയത്തിലോ അറിവില്ല എന്ന് മനസ്സിലാക്കി, മൊത്തം ഒരു failure ആയി ഫീൽ ചെയ്യുന്ന കാലം… എന്റെ ഇരുപതുകൾ…

എന്തു ചെയ്യും എന്നറിയാത്ത കാലത്താണ് ഈ ചങ്ങാതി കോഴിക്കോട്ണ്ട് ന്ന് അറിയുന്നതും അവിടെ എത്തിപ്പെടുന്നതും. പല ദിവസങ്ങളിൽ അവിടെ മദ്യപാനമുണ്ടാകും. ഞാനവിടെ പോയിരുന്നത് പല കാര്യങ്ങളും കേൾക്കാനാണ്… ഫ്രോയിഡ്, ബർഗമാൻ ഒക്കെ അവിടുന്ന് കേട്ട പേരുകളാണ്. അങ്ങിനെ അയാൾ അവിടുന്ന് സ്ഥലം മാറുന്നതായി അറിയുന്നു… ഒരു ദിവസം കാണാം എന്ന് തീരുമാനിക്കുന്നു. പോകുന്നതിന്റെ തലേന്നോ മറ്റോ. ഒരുപാടുപേർ ഉണ്ടാകും എന്ന് കരുതിയാണ് പോകുന്നത്.

- Advertisement -

ഞാനവിടെത്തിയപ്പോൾ ഞങ്ങൾ രണ്ടു പേരും മാത്രം. എനിക്ക് പേടിയോ ലൈംഗികാകർഷണമോ തോന്നിയില്ല. പറഞ്ഞു പറഞ്ഞ് ഒന്നോ രണ്ടോ പെഗ് വോഡ്കക്ക് ശേഷം അയാൾ പറയുന്നു, ഞാൻ പോകുന്നതിനു മുൻപ് എനിക്കൊരു സമ്മാനം തരാനല്ലേ നീ വന്നത് എന്ന്. എന്ത് സമ്മാനം… എനിക്ക് മനസ്സിലായില്ല. വളരെ മൃദുലമായി അയാൾ ശരീരത്തിൽ തൊട്ടപ്പോഴോ ‘അപ്പൊ നീ ശരിക്കും ഇതിനല്ല ലേ വന്നത്’ എന്ന് പറഞ്ഞു ചുംബിച്ചപ്പോഴോ ആണ് ഇയാൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കുന്നത്.

- Advertisement -

അടുത്ത നടപടി കോണ്ടം ഇല്ലാതെ sex ചെയ്യാൻ നിർബന്ധിക്കുക എന്നതായിരുന്നു. അത് പറ്റില്ല എന്ന് പറഞ്ഞപ്പോ ഇതിനു മുൻപും ഞാൻ മറ്റൊരു സ്ത്രീയുടെ കൂടെ ചെയ്തിട്ടുണ്ട്… Ipill കഴിച്ചാൽ മതി, ആരതിയോട് സംസാരിക്കാം എന്നൊക്കെ പറഞ്ഞു. ആരതിയോട് സംസാരിച്ചപ്പോഴും അത് തന്നെയാണ് അവരും പറഞ്ഞത്.
എന്തായാലും എനിക്ക് sexual abuse കിട്ടിയത് പോമോ സർക്കിളിൽ നിന്നല്ല. ഇവന്റെ ഒരു കൂട്ടുകാരന് മുഖമടച്ച് കൊടുത്തിട്ടുണ്ട്. അയാൾ fbyil വന്ന് ‘സ്ത്രീകളുടെ കൂടെ’ പോസ്റ്റിടാത്തൊണ്ട് irrelevant ആയി കരുതുന്നു. ഈ സംഭവത്തിന്‌ ശേഷം അയാൾ കോഴിക്കോട് വിട്ടു പോയി, എനിക്ക് ഒരുപാട് confusions ഉണ്ടായി. പ്രേമം ഇല്ലാത്ത ഒരാൾക്ക് എന്റെ ശരീരവുമായി ബന്ധപ്പെട്ടുണ്ടായ ആദ്യത്തെ അവസരമായിരുന്നു അത്. ഞാൻ മദ്യപിച്ചിരുന്നു എന്നത് കൊണ്ടും consent നെ പറ്റി എനിക്കുണ്ടായിരുന്ന ധാരണ തെറ്റായിരുന്നത് കൊണ്ടും ഒക്കെ ഈ പറച്ചിൽ നീണ്ടു.

പിന്നീട് ഞാൻ ചത്തുപോകുന്ന പോലത്തെ ട്രോമകൾ ജീവിതത്തിൽ ഉണ്ടായത് കൊണ്ടും തികച്ചും ഒറ്റപ്പെട്ട കാലത്തിലൂടെ കടന്നു പോയത് കൊണ്ടും ഇത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുറിവായില്ല… എന്നാൽ എനിക്കുറപ്പുള്ള ഒന്നുണ്ട്. ഈ consent manipulation പരിപാടിയുടെ ആദ്യത്തെയോ അവസാനത്തെയോ ഇര ഞാനല്ല. ‘റോട്ടിൽ നിൽക്കുന്നവർക്ക് പോലും അഞ്ചോ പത്തോ കൊടുക്കേണ്ടി വരും, റാഡിക്കൽ ഫെമിനിസ്റ്റുകളെ free ആയിട്ട് കിട്ടും’ എന്ന പുരോഗമന തമാശ ഓടുന്ന ഇടങ്ങളാണ്…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week