27.4 C
Kottayam
Friday, April 26, 2024

‘ഗാര്‍ഡിയന്‍സ്’ പുതിയ സുരക്ഷ ആപ്പ് പുറത്തിറക്കി ട്രൂകോളര്‍

Must read

അത്യാവശ്യ സമയങ്ങളില്‍ വേണ്ടപ്പെട്ടവര്‍ക്ക് തങ്ങള്‍ നില്‍ക്കുന്ന സ്ഥലവും വിവരവും മുന്നറിയിപ്പും നല്‍കുന്നതിന് ഉപയോക്താക്കളെ സഹായിക്കുന്ന ആപ്പുമായി ട്രൂകോളര്‍.’ഗാര്‍ഡിയന്‍സ്’ എന്നാണ് ഈ പുതിയ ആപ്ലിക്കേഷന് പേരിട്ടിരിക്കുന്നത്.
സ്വീഡനിലെയും ഇന്ത്യയിലെയും സംഘാംഗങ്ങള്‍ ചേര്‍ന്നാണ് ഈ വ്യക്തിഗത സുരക്ഷ ആപ്പ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ 15 മാസം കൊണ്ടാണ് ഗാര്‍ഡിയന്‍സ് എന്ന ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളൊന്നും തന്നെ മറ്റ് തേഡ് പാര്‍ട്ടി ആപ്പുകളുമായി പങ്കുവെക്കില്ലെന്നും മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കില്ലെന്നും ട്രൂ കോളര്‍ ഉറപ്പു നല്‍കുന്നു.

ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായാണ് ഈ ആപ്പ് എത്തിയിരിക്കുന്നത്. മുഖ്യമായും വനിതകള്‍ക്ക് വേണ്ടിയാണ് ഈ ആപ്പ്. നിലവിലുള്ള ട്രൂ കോളര്‍ ഐഡി ഉപയോഗിച്ച് ഗാര്‍ഡിയന്‍സ് ആപ്പില്‍ ലോഗിന്‍ ചെയ്യാം. ലൊക്കേഷന്‍, കോണ്‍ടാക്റ്റ്സ്, ഫോണ്‍ പെര്‍മിഷന്‍ എന്നിവയാണ് ഗാര്‍ഡിയന്‍ ആപ്പിന് വേണ്ടത്.
ഈ ആപ്പ് തീര്‍ത്തും സൗജന്യമായി ഉപയോഗിക്കാനാവും.

പരസ്യങ്ങളോ പ്രീമിയം പരിധികളോ ഒന്നും ഉണ്ടാവില്ല. വരും ദിവസങ്ങള്‍ക്കുള്ളില്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ട്രൂ കോളര്‍ ആപ്പില്‍ ഗാര്‍ഡിയന്‍സ് ആപ്പിലേക്കുള്ള ഒരു ഷോര്‍ട്ട് കട്ട് ബട്ടന്‍ നല്‍കും.തിരഞ്ഞെടുത്ത കോണ്‍ടാക്റ്റുകളിലേക്ക് സന്ദേശം അയക്കാനും ഫോണ്‍ വിളിക്കാനും എളുപ്പത്തില്‍ സാധിക്കും. ഗാര്‍ഡിയന്‍ ആപ്പിന് വേണ്ടി പോലീസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും ട്രൂ കോളര്‍ ലക്ഷ്യം വെക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week