28.8 C
Kottayam
Thursday, June 4, 2026

ഇന്ത്യയിൽ ചാരവൃത്തിക്കായി സ്ലീപ്പര്‍സെല്‍, യൂട്യൂബര്‍മാര്‍ക്ക് സഹായം;ഏകോപനം പാക് ചാരസംഘടനയുടെ ‘മാഡം എന്‍’

Must read

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നുള്ള യൂട്യൂബര്‍മാര്‍ക്ക് പാകിസ്താനില്‍ എല്ലാവിധ സഹായങ്ങളും നല്‍കിയത് ‘മാഡം എന്‍’ എന്ന പേരിലറിയപ്പെടുന്ന നൊഷാബ ഷെഹ്‌സാദ് എന്ന സ്ത്രീയെന്ന് കണ്ടെത്തല്‍. ലാഹോറില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന നൊഷാബയാണ് ഇന്ത്യയില്‍നിന്നുള്ള യൂട്യൂബര്‍മാര്‍ക്ക് പാകിസ്താന്‍ സന്ദര്‍ശനത്തിനുള്ള സഹായങ്ങള്‍ നല്‍കിയിരുന്നതെന്നും പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നുമാണ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നതെന്ന് വിവിധ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര അടക്കമുള്ളവരെ ചോദ്യംചെയ്തതില്‍നിന്നാണ് ‘മാഡം എന്‍’-ലേക്ക് അന്വേഷണമെത്തിയത്. ലാഹോറില്‍ ‘ജയ് യാന ട്രാവല്‍ ആന്‍ഡ് ടൂറിസം’ എന്ന പേരില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന നൊഷാബ ഷെഹ്‌സാദ് ആണ് ‘മാഡം എന്‍’ എന്ന് ഐഎസ്‌ഐ വിളിക്കുന്ന സ്ത്രീയെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇവരുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ചാരവൃത്തിക്കായി അഞ്ഞൂറോളം പേരടങ്ങിയ സ്ലീപ്പര്‍ സെല്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. പാക് സൈന്യവും ഐഎസ്‌ഐയും നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് നൊഷാബ സ്ലീപ്പര്‍ സെല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

- Advertisement -

ജ്യോതി മല്‍ഹോത്ര ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ പാകിസ്താന്‍ സന്ദര്‍ശിച്ചത് നൊഷാബയുടെ സഹായത്തോടെയായിരുന്നു. നൊഷാബയുടെ ഭര്‍ത്താവ് പാകിസ്താന്‍ സിവില്‍ സര്‍വീസില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. ഇന്ത്യയില്‍നിന്ന് പാകിസ്താനിലെത്തുന്ന യൂട്യൂബര്‍മാരെ പാക് സൈന്യത്തിലെയും ഐഎസ്‌ഐയിലെയും ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്തി നല്‍കിയതും നൊഷാബയായിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ ഇന്ത്യയില്‍നിന്നുള്ള മൂവായിരത്തോളം പേര്‍ക്കും വിദേശരാജ്യങ്ങളിലുള്ള ഇന്ത്യക്കാരായ 1500 പേര്‍ക്കും നൊഷാബയുടെ സഹായങ്ങള്‍ ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

- Advertisement -

ഡല്‍ഹിയിലെ പാകിസ്താന്‍ എംബസിയിലും ‘മാഡം-എന്‍’ന് വലിയ സ്വാധീനമുണ്ടായിരുന്നതായാണ് വിവരം. പാക് എംബസിയിലെ ഫസ്റ്റ് സെക്രട്ടറി(വിസ) സുഹൈല്‍ ഖമര്‍, കൗണ്‍സലര്‍(ട്രേഡ്) ഉമര്‍ ഷെരിയാര്‍ തുടങ്ങിയവരുമായി നൊഷാബയ്ക്ക് അടുത്തബന്ധമുണ്ടായിരുന്നു. ഈ സ്വാധീനം ഉപയോഗിച്ച് നൊഷാബയുടെ ഒരൊറ്റ ഫോണ്‍കോളിലാണ് ഇന്ത്യയില്‍നിന്നുള്ള പലര്‍ക്കും പാകിസ്താന്‍ വിസ അനുവദിച്ച് നല്‍കിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

- Advertisement -

നൊഷാബയുടെ സ്‌പോണ്‍സര്‍ഷിപ്പിലോ ശുപാര്‍ശയിലോ ആണ് ഇന്ത്യയില്‍നിന്ന് പാകിസ്താനിലേക്ക് പോയ പല യൂട്യൂബര്‍മാര്‍ക്കും വിസ അനുവദിച്ചിരുന്നത്. ഇതിനുപുറമേ സിഖ് തീര്‍ഥാടകരെ ഉള്‍പ്പെടെ പാകിസ്താനിലേക്ക് കൊണ്ടുപോകാനും നൊഷാബയുടെ ഏജന്‍സി പ്രവര്‍ത്തിച്ചിരുന്നതായാണ് വിവരം. അടുത്തിടെ ഡല്‍ഹി ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ നഗരങ്ങളില്‍ നൊഷാബ ട്രാവല്‍ ഏജന്റുമാരെ നിയമിച്ചിരുന്നതായും സാമൂഹികമാധ്യമങ്ങള്‍ വഴി ഇവര്‍ ട്രാവല്‍ ഏജന്‍സിക്കായി പ്രചാരണം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകളിലുണ്ട്.

അതേസമയം, ഇന്ത്യയിലെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ടുകളും ഇതിലെ ആരോപണങ്ങളും നൊഷാബ നിഷേധിച്ചു. ഇന്ത്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും തെറ്റായവിവരങ്ങള്‍ അടങ്ങിയതാണെന്നും നൊഷാബ സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week