വാഹനത്തിന്റെ എയര്‍ലീക്ക് പരിശോധിക്കുന്നതിനിടെ തല ഉള്ളില്‍ കുടുങ്ങി; മെക്കാനിക്ക് മരിച്ചു 

വാഹനത്തിന്റെ എയര്‍ലീക്ക് പരിശോധിക്കുന്നതിനിടെ തല ഉള്ളില്‍ കുടുങ്ങി; മെക്കാനിക്കിന് ദാരുണാന്ത്യം 

കണ്ണൂര്‍: പാനൂരില്‍ വാഹനത്തിന്റെ എയര്‍ലീക്ക് പരിശോധിക്കുന്നതിനിടെ എയര്‍ സസ്‌പെന്‍ഷന്‍ താഴ്ന്ന് ഉള്ളില്‍ കുടുങ്ങിയ മെക്കാനിക്കിന് ദാരുണാന്ത്യം. പാട്യം പാലാ ബസാറിലെ മെക്കാനിക് സുകുമാരനാണ് മരിച്ചത്. ടൂറിസ്റ്റ് ബസിന്റെ എയര്‍ലീക്ക് പരിശോധിക്കുന്നതിനിടെ വെള്ളിയാഴ്ച രാവിലെ 10.30-ഓടെയാണ് സംഭവം നടന്നത്.

എയര്‍ലീക്ക് പരിശോധിക്കുന്നതിനിയെ എയര്‍ സസ്‌പെന്‍ഷന്‍ താഴ്ന്ന് സുകുമാരന്റെ തല ഉള്ളില്‍ കുടുങ്ങുകയായിരുന്നു. ഈ സമയം, മറ്റാരും സംഭവസമയത്ത് അവിടെ ഉണ്ടായിരുന്നില്ല. സുകുമാരന്റെ ഭാര്യ ഇവിടെ എത്തിയപ്പോഴാണ് അപകടം കണ്ടത്. ഭാര്യയാണ് നാട്ടുകാരെ വിളിച്ചുകൂട്ടിയത്.

ഫയര്‍ ഫോഴ്‌സ് അടക്കം സ്ഥലത്തെത്തി ഏറെ നേരത്തെ പ്രയത്‌നത്തിനൊടുവിലാണ് സുകുമാരനെ ബസിനടിയില്‍നിന്ന് പുറത്തെത്തിക്കാനായത്. ഉടന്‍തന്നെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഏറെ കാലമായി ഇതേ ജോലി ചെയ്തുവന്നിരുന്ന ആളാണ് സുകുമാരന്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News