CrimeKeralaNews

പെൺകുട്ടികളുടെ ശുചിമുറിയിൽ മൊബൈൽ ക്യാമറ; പിണറായിയിൽ അധ്യാപകൻ അറസ്റ്റിൽ

തലശ്ശേരി:സ്കൂൾ ശുചിമുറിയിൽ മൊബൈൽ ക്യാമറ ഓൺ ചെയ്ത് വെച്ച അധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ പിണറായിയിലാണ് സംഭവം. വടകര കോട്ടപ്പള്ളി സ്വദേശി നൗഷാദിനെ (36) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സ്കൂളിലെ ശുചിമുറിയിൽ ക്യാമറ കണ്ടെത്തിയ വിദ്യാർഥിനിയാണ് വിവരം അധ്യാപകരെ അറിയിച്ചത്. പ്രധാനാധ്യാപിക വിവരമറിയിച്ചതിനെ തുടർന്ന് സ്കൂളിലെത്തിയ പൊലീസ് ഫോൺ പരിശോധിച്ച ശേഷം അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഫോൺ നൗഷാദിന്‍റേതാണെന്ന് അന്വേഷണത്തിൽ പൊലീസ് തിരിച്ചറിഞ്ഞു. ഇയാൾക്കെതിരെ പോക്സോ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

പിണറായിയിലെ യു.പി സ്കൂളിൽ താൽകാലിക അറബി അധ്യാപകനാണ് നൗഷാദ്. ഒരു മാസം മുമ്പാണ് ഇയാൾ സ്കൂളിലെത്തിയത്. സംഭവത്തെ തുടർന്ന് പി.ടി.എ അടിയന്തര യോഗം ചേർന്ന് അധ്യാപകനെതിരെ നടപടിക്ക് ആവശ്യപ്പെട്ടു. വൈകീട്ട് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button