KeralaNews

വിമാനത്താവളങ്ങളില്‍ പോലീസ് സ്പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിച്ചു

തിരുവനന്തപുരം:പ്രവാസികള്‍ മടങ്ങിയെത്തുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ ഡി.ഐ.ജി തലത്തിലുള്ള ഉദ്യോഗസ്ഥരെ പോലീസ് സ്പെഷ്യല്‍ ഓഫീസര്‍മാരായി നിയോഗിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡും നെടുമ്പാശ്ശേരിയില്‍ കൊച്ചി റേഞ്ച് ഡി.ഐ.ജി മഹേഷ് കുമാര്‍ കാളിരാജും കരിപ്പൂരില്‍ തൃശൂര്‍ റേഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രനുമാണ് പോലീസ് സ്പെഷ്യല്‍ ഓഫീസര്‍മാര്‍.

കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ചുമതല കണ്ണൂര്‍ ഡി.ഐ.ജി കെ.സേതുരാമനാണ്. കൊച്ചി തുറമുഖത്തിന്‍റെ ചുമതല കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാക്കറേയ്ക്കാണ്.

വനിതകള്‍ ഉള്‍പ്പെടെ ആവശ്യമായ പോലീസ് ഉദ്യോഗസ്ഥരെ തങ്ങളുടെ അധികാരപരിധിയില്‍ നിന്ന് കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button