കണ്ണൂര്‍: അച്ഛന്റെ കണ്ണീരണിഞ്ഞ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ഒരു നിമിഷം ബിഗ് സല്യൂട്ട് നല്‍കി സൗമ്യ പോലീസ് സബ് ഇന്‍സ്പെക്ടറായി ചുമതലയേറ്റു. ‘എന്നെ പോലീസ് യൂണിഫോമില്‍ കാണണമെന്നത് അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു. പക്ഷേ, യൂണിഫോമില്‍ എത്തിയപ്പോള്‍ കാണാന്‍ അച്ഛനില്ലെന്ന സങ്കടം മാത്രം…’ കണ്ണൂരില്‍ സബ് ഇന്‍സ്പെക്ടറായി ഔദ്യോഗിക ചുമതലയേറ്റ ശേഷം വികാരാധീനയായി സൗമ്യ. ജനുവരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഊരുമൂപ്പന്‍ ഉണ്ണിച്ചെക്കന്റെ മകളാണ് ഇയു സൗമ്യ. തൃശ്ശൂര്‍ പാലപ്പിള്ളി എലിക്കോട് ആദിവാസി ഊരില്‍ നിന്നുള്ള ആദ്യത്തെ പോലീസ് സബ് ഇന്‍സ്പെക്ടറും കൂടിയാണ് സൗമ്യ.
അച്ഛന്‍ മരിക്കുമ്പോള്‍ രാമവര്‍മപുരം പോലീസ് ക്യാമ്പില്‍ പരിശീലനത്തിലായിരുന്നു സൗമ്യ. തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും തിരുവനന്തപുരത്തു നിന്ന് ബിഎഡും നേടിയ ശേഷം പഴയന്നൂര്‍ തൃക്കണായ ഗവ. യു.പി. സ്‌കൂളില്‍ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
‘ആദ്യമൊന്നും യൂണിഫോമിനോട് അത്ര അടുപ്പം തോന്നിയിരുന്നില്ല. സിവില്‍ സര്‍വീസിനോടായിരുന്നു കൂടുതല്‍ താത്പര്യം. ജീവിതത്തില്‍ നേരിടേണ്ടിവന്ന അനുഭവങ്ങളും അവഗണനകളുമാണ് യൂണിഫോമിനോട് അടുപ്പിച്ചത്’-സൗമ്യ പറയുന്നു.
മകള്‍ സര്‍ക്കാര്‍ യൂണിഫോമില്‍ നാടിനെ സേവിക്കണമെന്നത് ഉഭര്‍ത്താവ് ടി.എസ്. സുബിനും ഉണ്ണിച്ചെക്കന്റെ സുഹൃത്തായ യു.പി. ജോസഫും പോലീസ് സേനയിലുള്ള ധാരാളം ആളുകളും സഹായിച്ചെന്ന് സൗമ്യ പറയുന്നു. കണ്ണൂര്‍ സിറ്റി പരിധിയിലാണ് സൗമ്യ എസ്.ഐ.യായി പ്രവര്‍ത്തിക്കുക. എന്നാണ്ണിച്ചെക്കന്റെ ആഗ്രഹമായിരുന്നു. ആഗ്രഹം നിറവേറ്റാനായി അമ്മ മണിയും ല്‍ സ്റ്റേഷന്‍ ഏതാണെന്നതില്‍ തീരുമാനമായിട്ടില്ല. 34 പേരാണ് കണ്ണൂര്‍ എആര്‍ ക്യാമ്പില്‍ സബ് ഇന്‍സ്പെക്ടര്‍മാരായി ചുമതലയേറ്റത്. സൗമ്യയടക്കം അഞ്ച് വനിതകളും ഇതില്‍ ഉള്‍പ്പെടും.
ആദിവാസി മേഖലയില്‍ നിന്നുള്ള കുട്ടികള്‍ക്ക് തന്റെ നേട്ടം പ്രചോദനമാകണമെന്നാണ് ആഗ്രഹമെന്ന് സൗമ്യ പറഞ്ഞു. ‘മുന്‍കാലങ്ങളെ അപേക്ഷിച്ച് ആദിവാസി മേഖലയില്‍ നിന്നുള്ള കുട്ടികള്‍ വിദ്യാഭ്യാസപരമായി ഏറെ മുന്നേറുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഉദ്യോഗത്തിലേക്കും മറ്റും എത്തുന്നവരുടെ എണ്ണം ഇപ്പോഴും പരിമിതമാണ്. ഈ സാഹചര്യം മാറണം. തൊഴിലധിഷ്ഠിത കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നതിനും പിഎസ്സിയുടേതുള്‍പ്പെടെയുള്ള പരീക്ഷകള്‍ക്കും വിദ്യാര്‍ഥികളെ കൂടുതല്‍ സജ്ജരാക്കണം.’