സംവിധായകൻ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു

കൊച്ചി:സംവിധായകൻ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു.ഹൃദയാഘാതത്തേത്തുടർന്ന് കോയമ്പത്തൂരിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തെവിദഗ്ധചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.രാത്രി പത്തേകാലോടെ ആസ്റ്റർ മെഡിസിറ്റി യിലായിരുന്നു അന്ത്യം.വെൻ്റിലേറ്ററിൽ കഴിയുകയായിരുന്ന ഷാനവാസിനെ പ്രത്യേക സജ്ജീകരണങ്ങളുള്ള ആംബുലൻസിൽ രണ്ടേകാൽ മണിക്കൂർ കൊണ്ടാണ് കൊച്ചിയിലെത്തിച്ചത്.

അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. മലപ്പുറം ജില്ലയിലെ പൊന്നാനി നരണിപ്പുഴ സ്വദേശിയാണ്.

എഡിറ്ററായാണ് ഷാനവാസ് സിനിമാ ലോകത്ത് സജീവമായത്. ‘കരി’യാണ് ആദ്യ ചിത്രം. ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. മലയാളത്തിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായ ‘സൂഫിയും സുജാതയും’ വിജയമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News