27.8 C
Kottayam
Tuesday, May 28, 2024

കാസർഗോഡ് ഡിവൈഎഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

Must read

കാസർഗോഡ്:ഡിവൈഎഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു.കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി അബ്ദുൾ റഹ്മാൻ (30) ആണ് മരിച്ചത്. രാത്രി 10.30 നായിരുന്നു സംഭവം. മുസ്ലിം ലീഗ്‌ – സി.പി.എം സംഘർഷത്തിനിടെയാണ് കുത്തേറ്റത്.സംഘർഷത്തിനിടെ പരുക്കേറ്റ ഇർഷാദിനെ ഗുരുതര പരുക്കുകളോടെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.സംഭവത്തിന് പിന്നിൽ മുസ്ലിം ലീഗ് പ്രവർത്തകരാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.

കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. എം.പി. വിനോദ്, എസ്.ഐ. വിനോദ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week