രണ്ടാം വിവാഹം കഴിച്ച പിതാവിനെ മക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി!

ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ടാം വിവാഹം കഴിച്ചതിന്റെ പേരില്‍ പിതാവിനെ മക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. വൈദ്യുതി വകുപ്പ് ജീവനക്കാരനായ കനകസഭയാണ് കൊലപ്പെട്ടത്. രാത്രി ഡ്യൂട്ടിയിലായിരുന്ന കനകസഭയെ ഓഫീസിന് സമീപമാണ് കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇയാളുടെ മക്കളായ ആനന്ദ്(22) വിനോദ്(23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

അരിയാലൂര്‍ പെരിയതിരുക്കോലം സ്വദേശിയായ കനകസഭ ആദ്യ ഭാര്യയുമായി കഴിഞ്ഞ 12 വര്‍ഷമായി പിരിഞ്ഞു കഴിയുകയാണ്. എട്ടുവര്‍ഷമായി കുടുംബക്കോടതിയില്‍ വിവാഹമോചന കേസും നടന്നു വരുന്നുണ്ട്. ഇതിനിടയിലാണ് 52 കാരനായ കനകസഭ, സംഗീത എന്ന സ്ത്രീയുമായി അടക്കുന്നതും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയതും.

മക്കളായ വിനോദും ആനന്ദും കനകസഭയുടെ ആദ്യഭാര്യയ്ക്കൊപ്പമായിരുന്നു താമസം. കഴിഞ്ഞ ദിവസം ഇരുവരും അച്ഛനെ കാണാനെത്തിയിരുന്നു. എന്നാല്‍, മക്കളേട് മോശമായാണ് കനകസഭ പെരുമാറിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനു പിന്നാലെയാണ് കനകസഭ കൊല്ലപ്പെടുന്നത്. അതേസമയം, കനകസഭയെ മക്കള്‍ കൊന്നത് പിതാവ് മരിച്ചാല്‍ ആശ്രിത നിയമനം ലഭിക്കുമെന്നതുകൊണ്ടാണെന്നാണ് രണ്ടാം ഭാര്യ സംഗീത ആരോപിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News