EntertainmentKeralaNews

കുന്നുമ്മൽ ശാന്തയല്ല, ഒരു സ്ത്രീയുടെ വശ്യത അഭിനയിച്ച് കാണിച്ച മറ്റൊരു കഥാപാത്രമായിരുന്നു അത്: വെളിപ്പെടുത്തലുമായി നടി സോന നായർ

കൊച്ചി:വർഷങ്ങളായി മലയാള സിനിമാ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് സോനാ നായർ. സോന നായർ അവതരിപ്പിച്ച കഥാപാത്രങ്ങളെ കുറിച്ച് പറയുമ്പോൾ ആദ്യം ഓർമ്മ വരിക നരൻ ചിത്രത്തിലെ കുന്നുമ്മൽ ശാന്തയെ ആയിരിക്കും. ഒരു പോസ്റ്റിറ്റിയൂട്ട് കഥാപാത്രം ആയിരുന്നെങ്കിലും നിരവധി പ്രശംസകൾ ഈ കഥാപാത്രം നേടി എടുത്തിരുന്നു.

സമാനമായ രീതിയിൽ നിരവധി വേഷങ്ങൾ താൻ അവതരിപ്പിച്ചിട്ടുണ്ടെന്ന് സോന തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
അതേ സമയം നായകനോ, നായികയ്ക്കോ പോലും ലഭിക്കാത്ത അത്രയും പ്രശംസകൾ നേടിയൊരു സിനിമ കാംബോജി ആണെന്നാണ് സോന പറയുന്നത്. നിരവധി ഓഫ് ബീറ്റ് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ ജനപ്രീതി നേടി തന്നത് കാംബോജി എന്ന ചിത്രമായിരുന്നു.

ആ സിനിമയിലെ പ്രകടനം കണ്ട് പ്രമുഖരായിട്ടുള്ളവർ പോലും തന്നെ വിളിച്ച് അഭിനന്ദിച്ചിട്ടുണ്ടെന്നും സോന പറയുന്നു.
ഓഫ് ബീറ്റ് ആയിട്ടുള്ള ഒരുപാട് പടത്തിൽ താൻ അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് സോന സംസാരിച്ച് തുടങ്ങുന്നത്. അരിമ്പാറ എന്ന ചിത്രത്തിൽ നെടുമുടി വേണുവിന്റെ ഭാര്യയായി അഭിനയിച്ചിരുന്നു. അത് ഇന്റർനാഷണൽ ലെവവിൽ വരെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്.

അങ്ങനെ സ്റ്റേറ്റ് അവാർഡ് കിട്ടിയതടക്കം ഒരുപാട് ഓഫ് ബീറ്റ് സിനിമകൾ ഞാൻ ചെയ്തിട്ടുണ്ടെന്നാണ് മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലൂടെ സോന നായർ പറയുന്നത്. കാംബോജി എന്ന സിനിമയിലേക്ക് എന്നെ ക്ഷണിക്കുന്നത് സംവിധായകൻ വിനോദ് മങ്കരയാണ്. ഇത് കുന്നുമ്മൽ ശാന്തയല്ല, അടൂർ ഗോപാലകൃഷ്ണന്റെ നാല് പെണ്ണുങ്ങളിലെ സ്ട്രീറ്റ് വർക്കറുമല്ല.

ഇത് വേറൊരു തനി സാധാനമാണെന്നും പറഞ്ഞു. ശരിക്കും കാംബോജി നല്ലൊരു പടമാണ്. നല്ലൊരു കൺസെപ്റ്റാണ് സിനിമയുടേത്. സോന അത് ചെയ്താൽ നല്ല ഭംഗിയാവും. അത്രയും വശ്യതയുള്ള കഥാപാത്രമാണെന്നും വശ്യമായി ആളുകളെ മോഹിപ്പിക്കുന്ന വേഷമാണെന്നുമൊക്കെ വിനോദ് പറഞ്ഞിരുന്നു.

സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളാണ് ഞാനും ലക്ഷ്മി ഗോപാലസ്വാമിയും മറ്റൊരു പെൺകുട്ടിയും ചേർന്ന് ചെയ്തത്. മൂന്ന് പേരും നായികമാരാണ്. വിനീതാണ് കോംബിനേഷൻ ചെയ്യുന്നതും. ആ പടത്തിൽ എനിക്കാണ് ഏറ്റവും കൂടുതൽ അഭിനന്ദനം കിട്ടിയത്. വേറെ ആർക്കും അത്രയും കിട്ടിയില്ല. സിനിമയിൽ വളരെ അസഭ്യമായിട്ടൊന്നും ചെയ്തിട്ടില്ല.

ആ കഥാപാത്രം അങ്ങനെയായിരുന്നു. അതാണ് ചെയ്തത്. ഈ സിനിമ പലയിടത്തും പ്രദർശിപ്പിച്ചിരുന്നു. അവിടുന്ന് ചിത്രം കണ്ട പ്രമുഖരടക്കം പലരും എന്നെ വിളിച്ച് സംസാരിച്ചു. ഈ കഥാപാത്രം വേറെ ലെവലാണെന്ന് പറഞ്ഞു. തിയറ്ററുകളിൽ മൊത്തം സോനയ്ക്കാണ് കൈയ്യടി കിട്ടിയതെന്ന് സംവിധായകനും വിളിച്ച് പറഞ്ഞു.

ആ സിനിമയിലൂടെ തനിക്ക് അവാർഡ് കിട്ടിയില്ല. കിട്ടുമെന്ന് കരുതി. പക്ഷേ കിട്ടിയില്ല. എപ്പോഴും നമ്മൾ വിചാരിക്കുന്നത് പോലെ നടക്കില്ലല്ലോ. പകരം വിനീതിന് ലഭിച്ചിരുന്നതായിട്ടും സോന നായർ വെളിപ്പെടുത്തുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button