24.2 C
Kottayam
Sunday, June 7, 2026

മമ്മൂട്ടിക്കും മോഹൻലാലിനും നായിക, പരിധിവിട്ട ഗ്ലാമർ പ്രദർശനം, വിവാഹം കഴിച്ചത് രണ്ടു പേരെ, ഒടുവിൽ സംഭവിച്ചത്: നടി അഞ്ജുവിന്റെ ജീവിതം ഇങ്ങനെ

Must read

കൊച്ചി:സിനിമാ അഭിനയരംഗത്തേക്ക് ബാലതാരമായി എത്തിയ പിന്നീട് നായികയായി പേക്ഷകരുടെ മനം കവർന്ന താരം സുന്ദരി ആയിരുന്നു അഞ്ജു പ്രഭാകർ. മലയാളത്തിന്റെ താര ചക്രവർത്തിമാരായ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള മുൻ നിര നായകന്മാരുടെ കൂടെ ബാലതാരമായും പിന്നീട് അവർക്ക് നായികയായും അഞ്ജു അഭിനയിച്ചു.

മലയാളത്തിന് പുറമെ തമിഴിലും തിളങ്ങിയ അഞ്ജുവിന് തെന്നിന്ത്യ മുഴുവൻ വൻ ആരാധകവൃന്ദം തന്നെയുണ്ടായിരുന്നു. ഓർമ്മയ്ക്കായ് എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ അഞ്ജു ആ രാത്രി, ഓളങ്ങൾ, കാറ്റത്തെ കിളിക്കൂട്, പറന്ന് പറന്ന് പറന്ന്, യാത്ര തുടങ്ങി നിരവധി മലയാള സിനിമകളിലും, ഒരുപിടി തമിഴ് സിനിമകളിലും ബാലതാരമായി വേഷമിട്ടു.

പിന്നീട് ഭരതൻ സംവിധാനം ചെയ്ത താഴ് വാരം എന്ന സിനിമയിലൂടെ മോഹൻലാലിന്റെ നായികയായി താരം അരങ്ങേറ്റം കുറിച്ചു. തൊട്ടു പിന്നാലെ കൗരവരിൽ മമ്മൂട്ടിക്കും നായികയായി അഞ്ജു. തുടർന്ന് നീലഗിരി, കിഴക്കൻ പത്രോസ്, മിന്നാരം, നിറപ്പകിട്ട്, ജനകീയം, ജ്വലനം, ഈ രാവിൽ, നരിമാൻ, ഊട്ടിപ്പട്ടണം, പണ്ട് പണ്ടൊരു രാജകുമാരി, ഏഴരപ്പൊന്നാന തുടങ്ങി മലയാളത്തിൽ മികച്ച വിജയം നേടിയ അനേകം ചിത്രങ്ങളുടെ ഭാഗമായി അഞ്ജു മാറി.

ഗ്ലാമർ വേഷങ്ങൾ ഒരുപാട് ചെയ്തിരുന്ന അഞ്ജുവിന് എതിരെ അന്ന് ഒരുപാട് ഗോസിപ്പുകൾ നിലനിന്നിരുന്നു. 1995 ൽ ടൈഗർ പ്രഭാകറിനെ വിവാഹം കഴിച്ച താരം 1996 ൽ തന്നെ ആ ബന്ധം വേർപെടുത്തി. 1998ൽ ഒഎകെ സുന്ദറിനെ വിവാഹം കഴിച്ചു താരം. അഞ്ജുവിന്റെ അച്ഛൻ മുസ്ലിം ആണ് അമ്മ ഹിന്ദുവും. പ്രശസ്ത കന്നഡ നടൻ ആയിരുന്നു താരത്തിന്റെ ആദ്യ ഭർത്താവ് ടൈഗർ പ്രഭാകർ.

- Advertisement -

ഈ ബന്ധത്തിൽ ഇവർക്കൊരു മകനുണ്ട് അർജുൻ. പിന്നീട് 1998 വീണ്ടും വിവാഹം കഴിച്ച ഒഎകെ സുന്ദർ തമിഴ് സിനിമയിലും സീരിയലിലും തിളങ്ങുന്ന നടനാണ്. അദ്ദേഹത്തിന്റെയും രണ്ടാം വിവാഹം ആയിരുന്നു. മകൻ അർജുൻ അഞ്ജുവിനും സുന്ദറിനും ഒപ്പമാണ് താമസം. ഇപ്പോൾ തമിഴ് സീരിയലിൽ വളരെ തിരക്കുള്ള നടിയാണ് അഞ്ജു.

- Advertisement -

ബേബി അഞ്ചു എന്ന പേരിൽ തന്റെ രണ്ടു വയസുമുതൽ അഭിനയ രംഗത്ത് എത്തിയതാണ് താരം, ബാലതാരമായി അവർ തമിഴിലും നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു. അവിടെയും സൂപ്പർ ഹീറോകൾക്ക് ഒപ്പമാണ് താരം അഭിനയിച്ചിരുന്നത്. പിന്നീട് നായികയായി മാറുകയായിരുന്നു.

സിനിമയ്ക്ക് പുറമേ ഹിറ്റ് സീരിയലുകളുടെ കൂടി ഭാഗമായിരുന്നു അഞ്ജു. അതേ സമയം പെട്ടന്ന് ഒരുകാലത്ത് സിനിമ സീരിയൽ രംഗത്തുനിന്നും അപ്രത്യക്ഷ ആയ അഞ്ജു മരണപെട്ടു എന്ന തരത്തിൽ വ്യാജ വാർത്തകൾ വന്നിരുന്നു. അന്ന് സമൂഹ മാധ്യമങ്ങൾ എല്ലാം തന്നെ താരത്തിന് ആദരാഞ്ജലികൾ വരെ അർപ്പിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു.

എന്നാൽ ഈ വാർത്ത തെറ്റാണ് എന്ന് പറഞ്ഞുകൊണ്ട് അഞ്ജു തന്നെ രംഗത്ത് വന്നിരുന്നു. വ്യാജ വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. നിരവധി പേർക്ക് ഇത്തരത്തിലുള്ള പ്രശ്നം നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ ഞാനും അനുഭവിക്കുന്നു എന്നാണ് അന്ന് അഞ്ജു ഈ വ്യാജ വാർത്തയോട് പ്രതികരിച്ചത്.ആ വാർത്ത തന്നെയും തന്റെ കുടുംബത്തിന്റെയും മാനസികമായി ഒരു പാട് തളർത്തിയെന്നും അഞ്ജു പറഞ്ഞിരുന്നു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week