News

കൊവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം ഏറ്റുവാങ്ങാതെ മകന്‍! അന്ത്യകര്‍മങ്ങള്‍ നടത്തിയത് മകള്‍

ലഖ്‌നൗ: കൊവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം ഏറ്റുവാങ്ങാതെ മകന്‍, ഒടുവില്‍ മകള്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്തി. ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച 61കാരിയായ സുദമാ ദേവിയുടെ മൃതദേഹമാണ് അവകാശികളില്ലാതെ ദിവസങ്ങളോളം മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്.

ആശുപത്രിയില്‍ നിന്ന് കൊവിഡ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന മാധ്യമപ്രവര്‍ത്തകനാണ് സുദമാ ദേവിയുടെ മകന്‍ അജയിയെ അമ്മയുടെ മരണവാര്‍ത്ത അറിയിച്ചത്. എന്നാല്‍ ഇയാള്‍ ഏറ്റെടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് മകളെ വിവരമറിയിച്ചു. പണമില്ലാത്തതിനാല്‍ മകള്‍ക്ക് വരാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു.

തുടര്‍ന്ന് റിപ്പോര്‍ട്ടറും ആംബുലന്‍സ് ഡ്രൈവറും ചേര്‍ന്ന് പണം സംഘടിപ്പിച്ച് യുവതിയെ ആശുപത്രിയില്‍ എത്തിച്ചു. സുദമാ ദേവിയെ ആശുപത്രിയില്‍ എത്തിച്ചത് അജയ് ആണ്. എന്നാല്‍ കൊവിഡ് ആണെന്ന് അറിഞ്ഞതോടെ ഇയാള്‍ അമ്മയെ ഒറ്റയ്ക്കാക്കി മടങ്ങുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button