അല്ലു അര്‍ജുന് കോവിഡ് പോസിറ്റീവ്; എല്ലാവരും സുരക്ഷിതരായി വീട്ടില്‍ കഴിയാന്‍ നിര്‍ദ്ദേശം

ഹൈദരാബാദ്:തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ കൊവിഡ് പോസിറ്റീവ്.അല്ലു തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ വിവരം അറിയിച്ചത്..

കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ എല്ലാം പാലിച്ചുകൊണ്ട് ഹോം ക്വാറന്‍റൈനില്‍ ആണെന്നും താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ കൊവിഡ് പരിശോധന നടത്തണമെന്നും അല്ലു അഭ്യര്‍ഥിക്കുന്നു..

കൊവിഡ് രണ്ടാംതരംഗം ഭീഷണി ഉയര്‍ത്തുന്ന സമയത്ത് ആരാധകരോട് വീടുകളില്‍ സുരക്ഷിതരായി ഇരിക്കാനും വാക്സിന്‍ എടുക്കാന്‍ അവസരം ലഭിക്കുമ്പോള്‍ അത് പ്രയോജനപ്പെടുത്താനും അല്ലു അഭ്യര്‍ഥിക്കുന്നു..

തന്‍റെ കൊവിഡ് ബാധയില്‍ പേടിക്കാന്‍ ഒന്നുമില്ലെന്നും ഇപ്പോള്‍ നന്നായിരിക്കുകയാണെന്നും അല്ലു അര്‍ജുന്‍ ട്വിറ്ററിലൂടെ അറിയിച്ചു..

പുതിയ ചിത്രം പുഷ്പയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് താരത്തിന് കോവിഡ് ബാധിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഫഹദ് ഫാസില്‍ ഹൈദരാബാദില്‍ എത്തിയിരുന്നു. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വില്ലന്‍ വേഷമാണ് ഫഹദ് അവതരിപ്പിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News