24.2 C
Kottayam
Saturday, June 6, 2026

ഡിംപല്‍ ഭാലും ബിഗ് ബോസില്‍ നിന്ന് പുറത്തേക്ക്? താരപിതാവിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി പ്രേക്ഷകരും

Must read

കൊച്ചി:ബിഗ് ബോസ് മലയാളം സീസണ്‍ 3യിൽ തുടക്കം മുതൽ തിളങ്ങി നിന്നിരുന്ന മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ഡിമ്പല്‍ ഭാല്‍. ക്യാന്‍സര്‍ സര്‍വൈവറായ ഡിമ്പലിന്റെ പോരാട്ട വീര്യം മത്സരാര്‍ത്ഥികൾക്കും പ്രേക്ഷകർക്കും ഒരുപോലെ പ്രചോദനമായിരുന്നു . പലപ്പോഴും അവതാരകനായ മോഹൻലാൽ വരെ ഡിമ്പലിനെ അഭിനന്ദിച്ചിട്ടുണ്ട്.

എന്നാല്‍ ഡിമ്പലിനെ പിടിച്ചുലയ്ക്കുന്ന വാർത്തയാണ് ഇന്ന് രാവിലെ മുതൽ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തന്റെ കുടുംബത്തോടുള്ള സ്‌നേഹം ഡിമ്പല്‍ പലപ്പോഴും ബിഗ് ബോസ് വീട്ടില്‍ പറഞ്ഞിട്ടുണ്ട്. തന്റെ ഏറ്റവും വലിയ പിന്തുണ കുടുംബമാണെന്നാണ് ഡിമ്പല്‍ പറയാറുള്ളത്. താന്‍ കരയാതിരിക്കാന്‍ തന്റെ പപ്പയും മമ്മയും ഒരുപാട് ശ്രമിച്ചിട്ടുണ്ടെന്നുമൊക്കെ പലപ്പോഴായി ഡിമ്പൽ പറഞ്ഞിട്ടുണ്ട്.

ഡിമ്പലിന്റെ പപ്പ മരിച്ചുവെന്ന വാര്‍ത്തയാണ് ആരാധകരെ മുഴുവൻ കണ്ണീരിലാക്കി പുറത്തുവരുന്നത്. ഗായികയും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ ലക്ഷ്മി ജയനാണ് ഈ വാർത്ത സ്ഥിരീകരിച്ചത്.

നമ്മുടെ കാഴ്ചയില്‍ നിന്നും മറഞ്ഞു, പക്ഷെ ഒരിക്കലും ഹൃദയത്തില്‍ നിന്നും മായുന്നില്ല. നമ്മുടെ ഡിമ്പല്‍ ഭാലിന്റെ പപ്പ മരിച്ചു. എന്നായിരുന്നു ലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. പപ്പയുടേയും മമ്മിയുടേയും ഒപ്പമുള്ള ഡിമ്പലിന്റെ ചിത്രവും ലക്ഷ്മി പങ്കുവച്ചിട്ടുണ്ട്. പിന്നാലെ ബിഗ് ബോസ് വീട്ടില്‍ ഡിമ്പലിന്റെ ഉറ്റ സുഹൃത്തായിരുന്ന മജിസിയ ഭാനുവും പ്രതികരണവുമായി എത്തിയിട്ടുണ്ട്.

- Advertisement -

മരണ വാര്‍ത്ത ശരിയാണെന്ന് ഭാനു പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു മരണം സംഭവിക്കുന്നത്. പനിയായിരുന്നു. എന്നാല്‍ കൊവിഡ് ആയിരുന്നുവോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നും ഭാനു പറയുന്നു. പപ്പയുടെ മരണം ഡിമ്പല്‍ എങ്ങനെ ഉള്‍ക്കൊള്ളുമെന്ന് അറിയില്ലെന്നും പപ്പയുമായി അവള്‍ ഒരുപാട് അറ്റാച്ച്ഡ് ആയിരുന്നുവെന്നും ഭാനു പറയുന്നു. ഡല്‍ഹിയില്‍ വച്ചായിരുന്നു മരണമെന്നും ഡിമ്പലിന്റെ അടുത്തേക്ക് ബന്ധുക്കള്‍ പോയിട്ടുണ്ടെന്നും ഭാനു അറിയിച്ചു.

- Advertisement -

ഡിമ്പലിന്റെ പപ്പയുടെ മരണ വാര്‍ത്ത ആരാധകരെ പോലും വേദനിപ്പിച്ചിരിക്കുകയാണ്. പലപ്പോഴായി തന്റെ പപ്പയെ കുറിച്ച് ഡിമ്പല്‍ ബിഗ് ബോസില്‍ സംസാരിച്ചിരുന്നു. മുന്‍പ് വീഡിയോ കോളിലൂടെ പപ്പയുമായി സംസാരിച്ച ശേഷം സന്തോഷം കൊണ്ട് കരഞ്ഞ ഡിമ്പലിനെ ആരും മറന്നു കാണില്ല. അങ്ങനെയിരിക്കെ പപ്പയുടെ മരണ വാര്‍ത്ത എങ്ങനെയായിരിക്കും ഡിമ്പല്‍ ഉള്‍ക്കൊള്ളുക എന്ന് വ്യക്തമല്ല. ഡിമ്പല്‍ ഷോ മതിയാക്കി വീട്ടിലേക്ക് മടങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അമ്മ ഇടുക്കി കട്ടപ്പനക്കാരിയും ഡിമ്പലിന്റെ പപ്പാ ഉത്തര്‍ പ്രദേശ് സ്വദേശിയാണ് . . പപ്പയെക്കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം വാതോരാതെ സംസാരിക്കാറുള്ള ഡിമ്പലിന് പപ്പ ഇനി ഓർമ്മയായി എന്ന വാര്‍ത്തയെ നേരിടാനുള്ള കരുത്തുണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് ബിഗ് ബോസ് കാഴ്ചക്കാർ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week