അമ്മയെ ഉപേക്ഷിച്ച് പുനര്‍വിവാഹം കഴിച്ച പിതാവിനെ കൗമാരക്കാനായ മകന്‍ കുത്തിക്കൊന്നു

ബംഗളൂരു: ഭാര്യയെയും മകനെയും ഉപേക്ഷിച്ച് വീണ്ടും വിവാഹം കഴിച്ചയാളെ പരിനാറുകാരനായ മകന്‍ കുത്തിക്കൊന്നു. ബംഗളൂരു കലാശിപാളയ സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ സയിദ് മുസ്തഫ(47)യാണ് കുത്തേറ്റുമരിച്ചത്. നാലു മാസങ്ങള്‍ക്ക് മുന്‍പാണ് സയിദ് പുനര്‍വിവാഹം കഴിച്ചത്. ഇതിനെ മകന്‍ ശക്തമായി എതിര്‍ത്തിരുന്നു. അച്ഛന്‍ ഉപേക്ഷിച്ചതോടെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് വര്‍ക്ഷോപ്പില്‍ ജോലിചെയ്തുവരികയായിരുന്നു മകന്‍.

ഇയാള്‍ വിവാഹം കഴിച്ചതോടെ മകനും ആദ്യഭാര്യയും മറ്റൊരു വീട്ടിലേക്ക് മാറിയിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ കണ്ടിരുന്നില്ല. കഴിഞ്ഞ ദിവസം മകന്‍ പിതൃമാതാവിനെ കാണാനെത്തിയപ്പോഴാണ് ഇരുവരും ഏറെനാളുകള്‍ക്കുശേഷം കണ്ടത്. തുടര്‍ന്ന് അച്ഛനും മകനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും സയിദിനെ മകന്‍ കുത്തുകയുമായിരുന്നു. അയല്‍ക്കാരും ചേര്‍ന്ന് തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തിനുശേഷം ചാമരാജനഗറിലെ ബന്ധുവീട്ടിലേക്കാണ് കുട്ടി പോയത്. പിന്നീട് കുട്ടിയെ ഇവിടെ നിന്ന് പോലീസ് പിടികൂടി. കുറ്റംസമ്മതിച്ച കുട്ടി പോലീസിനൊപ്പം പോയി. തുടര്‍ന്ന് കുട്ടിയെ ദുര്‍ഗുണപരിഹാരപാഠശാലയിലേക്ക് അയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News