മുംബൈ: പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാന്‍ അന്തരിച്ചു. വൃക്കയിലെ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. അതേസമയം വാജിദിന് കോവിഡ് സ്ഥിരീകരിച്ചിരുവെന്നാണ് ഇന്ത്യ ടുഡേ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സഹോദരന്‍ സാജിദുമായി ചേർന്നാണ് കൂടുതൽ സിനിമകള്‍ക്ക് അദ്ദേഹം സംഗീതം നൽകിയത്. 1998ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രമായ പ്ര്യാര്‍ കിയ തോ ഡര്‍ണ ക്യാ എന്ന ചിത്രത്തിലൂടെയാണ് വാജിദ്-സാജിദ് കൂട്ടുകെട്ട് ബോളിവുഡിലേക്കെത്തുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News