24 C
Kottayam
Thursday, June 4, 2026

ഒരമ്മയ്ക്ക് മകന്‍ കൊടുക്കേണ്ടത് എന്താണ്? കരളലിയിപ്പിക്കുന്ന കുറിപ്പ്

Must read

പ്രായമായ അമ്മയ്ക്കു വേണ്ടി ഒരു മകന്‍ ചെയ്തുകൊടുക്കേണ്ടത് എന്തൊക്കെയെന്ന മകന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബയോമെഡിക്കല്‍ എന്‍ജിനിയറായ സോമരാജന്‍ പണിക്കരുടെ ഫേസ്ബുക്ക് കുറിപ്പാണ് ഏവരുടേയും കണ്ണിനെ ഈറനണിയിക്കുന്നത്. പണം അല്ല, പൂക്കള്‍ അല്ല, സമ്മാനങ്ങള്‍ അല്ല,ഓണപ്പുടവ അല്ല. ആഭരണങ്ങള്‍ അല്ല. അതിലെല്ലാം പ്രധാനപ്പെട്ടതു സമയമാണെന്ന് സോമരാജന്‍ പണിക്കര്‍ കുറിപ്പില്‍ പറയുന്നു.

കുറിപ്പ് വായിക്കാം:

രാവിലെ അമ്മയെ ചായ കുടിപ്പിക്കാന്‍ ഇരുന്നപ്പോള്‍ വലിയ മഴ വരുന്നതു നോക്കി അമ്മ കുറേ നേരം ജനാലയിലൂടെ പുറത്തേക്കു നോക്കിയിരുന്നു ..

അടുത്ത കാലം വരെ രാവിലത്തെ ചായ അമ്മ തന്നെ എടുത്തു കുടിക്കുമായിരുന്നു…രണ്ടു മൂന്നു ദിവസം ആയി ചായ കുടിക്കാന്‍ പറഞ്ഞാല്‍ ചായ കൈകൊണ്ടു ഒരല്‍പ്പം മാറ്റി വെക്കും …

- Advertisement -

ചായ ചൂടു പോകുന്നതിനു മുന്‍പ് കുടിപ്പിക്കണം എന്നതിനാല്‍ പിന്നെ ചുണ്ടില്‍ മുട്ടിച്ചു പിടിപ്പിക്കണം ..കുഞ്ഞുങ്ങള്‍ പാലു കുടിക്കുന്നതു പോലെ അതു സാവധാനം ആണെങ്കിലും മുഴുവന്‍ കുടിക്കും ..
ഒരമ്മക്കു മകന്റെ എന്താണു ആവശ്യം എന്നു ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ടു ..

- Advertisement -

പണം അല്ല ..പൂക്കള്‍ അല്ല …സമ്മാനങ്ങള്‍ അല്ല ..ഓണപ്പുടവ അല്ല ..ആഭരണങ്ങള്‍ അല്ല …

അതിലെല്ലാം പ്രധാനപ്പെട്ടതു

സമയം

- Advertisement -

ആണു …അമ്മക്കു അതു മാത്രം മതി ..അതു നല്‍കിയാല്‍ ബാക്കി എല്ലാം അതിന്റെ കൂടെ നല്‍കുന്നവ ആണു.

അമ്മ എന്റെ പേര്‍ മറന്നു പോയിട്ടു വര്‍ഷങ്ങള്‍ ആയി …അടുത്തകാലം വരെ ഏതു കുറ്റിരിട്ടത്തും അച്ഛനെ അച്ഛന്‍ എന്നു തന്നെ പറഞ്ഞു തിരിച്ചറിഞ്ഞു വിളിക്കുമായിരുന്നു..

ഇപ്പോള്‍ അതാരാ എന്നു ചോദിച്ചാല്‍

അതു ഹരിയണ്ണന്‍ എന്നു പറയും..ഹരിമാമന്‍ അമ്മയുടെ സഹോദരന്‍ ആണു .

അമ്മയോടൊപ്പം ചിലവഴിക്കുന്ന സമയം മുഴുവന്‍ ഞാന്‍ അമ്മയേ ഒരോ ചോദ്യങ്ങളും വാക്കുകളും പറഞ്ഞു അമ്മ എന്തെങ്കിലും ഓര്‍ക്കുന്നുവോ എന്നു അന്വേഷിക്കും..

സ്വര്‍ണ്ണ നിക്ഷേപം ഉള്ള ചില സ്ഥലങ്ങളില്‍ ചിലര്‍ അരുവിയിലെ മണ്ണു അരിച്ചു സ്വര്‍ണ്ണത്തിന്റെ തരികള്‍ വേര്‍തിരിക്കാന്‍ ശ്രമിക്കുന്നതു പോലെ ഒരു പരീക്ഷണം ആണതു …നൂറോ ആയിരമോ കൊട്ട മണ്ണു അരിക്കുമ്‌ബോള്‍ ആണു ഒന്നോ രണ്ടോ തരി സ്വര്‍ണ്ണം കിട്ടുന്നതു …അമ്മയുടെ ഓര്‍മ്മശക്തിയും ഇപ്പോള്‍ അതു പോലെയാണു …വളരെ നാള്‍ കൂടുമ്‌ബോള്‍ എന്തെങ്കിലും ഒരു വാക്കോ ആളെയോ ഓര്‍മ്മിച്ചു എന്തെങ്കിലും ശരിയായി പറഞ്ഞാല്‍ അതു കേള്‍ക്കുമ്‌ബോള്‍ ലഭിക്കുന്ന സംതൃപ്തി പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണു .

ഒരോ നേരവും ഭക്ഷണം വാരിക്കൊടുക്കുമ്‌ബോള്‍ ഒരോ ഇനവും എന്താണു എന്നു അമ്മയോടു ചോദിക്കും..മിക്കതിനും ‘ അമ്മയാണു ‘ എന്നു മാത്രമായിരിക്കും മറുപടി …പിന്നെ നമ്മള്‍ തന്നെ അതിന്റെ പേര്‍ പറഞ്ഞിട്ടു അതെന്താണു എന്നു വീണ്ടും ചോദിക്കും ..അപ്പോള്‍ അമ്മക്കു ദേഷ്യം വരും ..

‘ പറഞ്ഞില്ലെ …അതു അതൊക്കെ തന്നെയാണു എന്നു ‘

എല്ലാ ദിവസവും 8.30 നു അമ്മക്കു പ്രഭാത ഭക്ഷണം നല്‍കും ..അതിനു 15 മിനിട്ടു മുന്‍പു ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ ഒക്കെ കൊടുത്തു ബാത്ത് റൂമില്‍ കൊണ്ടു പോയി മുടി ഒക്കെ ചീകി ഹെയര്‍ ബാന്‍ഡ് ഒക്കെ ഒന്നു കൂടി ശരിയാക്കി മായ്ച്ചു കളഞ്ഞ ചന്ദനം ഒക്കെ ഒന്നു കൂടി തൊടുവിച്ചു സിന്ദൂരം ഇട്ടു , ഉടുപ്പില്‍ മൂത്രത്തിന്റെ തുള്ളികള്‍ വീണു എങ്കില്‍ ഉടുപ്പും മാറ്റി അമ്മയേ സുന്ദരിയാക്കി ആണു ഊണുമേശക്കരുകില്‍ കൊണ്ടിരുത്തും…

പോകുന്ന വഴിയും വരുന്ന വഴിയും എല്ലാം അമ്മയോട് എന്തെങ്കിലും ഒക്കെ ചോദിച്ചു കൊണ്ടേയിരിക്കും..ഒരു തരം സ്പീച്ച് തെറാപ്പി എന്നു വേണമെങ്കില്‍ പറയാം ..ഒരു വാക്കു എങ്കിലും ശരിയായി പറഞ്ഞാല്‍ എനിക്കു സ്വര്‍ണ്ണ മെഡല്‍ കിട്ടിയതു പോലെയാണു ..അല്ലെങ്കില്‍ അമ്മ വല്ലാതെ ദേഷ്യപ്പെട്ടു

‘ ശെന്താ ഞാന്‍ ചെയ്യുന്നതു ? ‘

എന്നു പറഞ്ഞു എന്റെ കൈ വിടുവിക്കുവാന്‍ ശ്രമിക്കും…ഞാന്‍ വിടില്ല എന്നു മാത്രം ..

അമ്മക്ക് അരി ഭക്ഷണം …പ്രത്യേകിച്ചു ഇടിയപ്പം, ഇഡ്‌ലി , ദോശ ഇവയാണു ഇഷ്ടം ..വളരെ ഇഷ്ടപ്പെട്ടാല്‍ ചിലപ്പോള്‍ കൈ കൊണ്ടു വാരി വായില്‍ കൊണ്ടു ചെല്ലാന്‍ ശ്രമിക്കും ..അതൊരു ‘ ഗുഡ് സൈന്‍ ‘ ആണു..ഭക്ഷണം നന്നായി എന്നര്‍ഥം .

4 ഇഡ്‌ലിയുടെ മുകളില്‍ സാമ്ബാര്‍ ഒഴിച്ചു ഞാന്‍ അതിന്റെ കൂടെ രാവിലത്തെ ഗുളികകള്‍ എല്ലാം പൊടിച്ചതു ചേര്‍ത്തു ചെറു കഷണങ്ങളായി മുറിച്ചു സ്പൂണില്‍ വാരിക്കൊടുക്കും..

‘ അമ്മേ ഇതെന്താണു..? ‘

‘ ഇതൊക്ക സോമനാണു ‘

‘ സോമനോ ..അതാരാ …’

.’ അതാ ഇതു ‘

‘ ഇതു ഇഡ്‌ലി അല്ലേ ..’

‘ ഇതു സോമനാ ..’

‘ അല്ല ഇഡ്‌ലിയാ …’

അമ്മക്കു ദേഷ്യം വന്നു …

‘ ശെന്താ ഞാന്‍ ചെയ്യുന്നെ …’

പാവം അമ്മ …
ഒരിക്കല്‍ എങ്കിലും

‘ ഇതു സോമനാണു …എന്റെ രണ്ടാമത്തെ മകന്‍ ആണു …ഞാന്‍ ഗുണദോഷിച്ചും പ്രാര്‍ഥിച്ചും കരഞ്ഞു വിളിച്ചും തല്ലിപ്പഴുപ്പിച്ചും നേരേയാക്കിയ ചെറുക്കന്‍ ..’

എന്നു പറയാന്‍ അമ്മക്കു കഴിഞ്ഞിരുന്നെങ്കില്‍ എന്നു ഓര്‍ത്ത് എന്റെ കണ്ണ് നിറഞ്ഞു..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week