24.4 C
Kottayam
Sunday, May 19, 2024

മുപ്പത് വര്‍ഷം സ്ത്രീയായി ജീവിച്ചു; ഒടുവില്‍ ആ നഗ്നസത്യം തിരിച്ചറിഞ്ഞപ്പോള്‍ ഞെട്ടി

Must read

കൊല്‍ക്കത്ത: മുപ്പത് വര്‍ഷം സ്ത്രീയായി ജീവിച്ച വ്യക്തി ഒടുവില്‍ താന്‍ പുരുഷനാണെന്ന നഗ്നസത്യം തിരിച്ചറിഞ്ഞ് ഞെട്ടി. പശ്ചിമബംഗാളിലെ ബിര്‍ബും ജില്ലക്കാരിയായ മുപ്പതുകാരിയിലാണ് അപൂര്‍വ ജനിതക തകരാറ് കണ്ടെത്തിയത്. അടിവയറ്റില്‍ അസഹനീയമായ വേദനയുമായി ചികിത്സ തേടിയെത്തിയ യുവതിയാണ് പരിശോധനയില്‍ പുരുഷനാണെന്ന് കണ്ടെത്തിയത്. അടിവയറ്റിലെ വേദനയുടെ കാരണം വൃഷ്ണ ക്യാന്‍സറാണെന്നും കണ്ടെത്തി. ഇവരുടെ സഹോദരിയും പുരുഷനാണെന്ന പരിശോധനയില്‍ കണ്ടെത്തി.

ആന്‍ഡ്രജന്‍ ഇന്‍സെന്‍സിറ്റിവിറ്റി സിന്‍ഡ്രോം എന്നാണ് ഈ ജനിതക തകരാറിന്റെ പേര്. ഇതുള്ളവര്‍ ബാഹ്യരൂപത്തില്‍ സ്ത്രീ ആയിരിക്കും. സ്ത്രീയുടെ ലൈംഗികാവയങ്ങളും മാറിടം ഉള്‍പ്പെടെയുള്ള ശരീരഘടനയും തന്നെയാണ് ഇത്തരക്കാരില്‍ ഉണ്ടാവുക. എന്നാല്‍ ഇവര്‍ ശരിക്കും പുരുഷന്‍ തന്നെയായിരിക്കും. ഇത്തരം രോഗാവാസ്ഥയാണ് ഈ യുവതിയെയും സഹോദരിയെയും ബാധിച്ചിരിക്കുന്നത്.

മുപ്പതു വര്‍ഷം സ്ത്രീയായി ജീവിച്ച വ്യക്തി കഴിഞ്ഞ ഒന്‍പത് വര്‍ഷമായി വിവാഹ ജീവിതം നയിക്കുന്ന ആളാണ്. എന്നാല്‍ ഇവര്‍ക്ക് ജന്മനാല്‍ ഗര്‍ഭപാത്രമില്ല. ആര്‍ത്തവവും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ ശബ്ദവും ബാഹ്യ ശരീര ഘടനയും സ്ത്രീയുടേത് തന്നെയാണ്.

നേതാജി സുഭാഷ് ചന്ദ്രബോസ് ക്യാന്‍സര്‍ ആശുപത്രിയിലെ ക്ലിനിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. അനുപം ദത്തയും സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. സൗമെന്‍ ദാസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചികിത്സ തേടിയെത്തിയ യുവതിയും സഹോദരിയും ശരിക്കും പുരുഷനാമെന്ന് വ്യക്തമായത്. ഇരുവരുടെയും ക്രോമസോം ഘടന എക്സ്വൈ ആണെന്ന് പരിശോധനയില്‍ കണ്ടെത്തി. സ്ത്രീകളുടെ ക്രോമസോം ഘടന എക്സ്എക്സ് എന്നാണ്. 22000 പേരില്‍ ഒരാള്‍ക്ക് സംഭവിക്കുന്ന അപൂര്‍വ ജതിതക തകരാറാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇവരുടെ വൃക്ഷണങ്ങള്‍ ശരീരത്തിനുള്ളില്‍ തന്നെ വികാസം പ്രാപിക്കാത്ത നിലയിലാണ്. അതുകൊണ്ടുതന്നെ ടെസ്റ്റോസ്റ്റീറോണ്‍ ഉല്‍പ്പാദനം നടന്നിരുന്നില്ല. എന്നാല്‍ സ്ത്രീ ഹോര്‍മോണുകള്‍ സ്ത്രീയുടെ ശരീരഘടന നല്‍കുകയും ചെയ്തു. ഈ വ്യക്തി പുരുഷനാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ക്കും ഭര്‍ത്താവിനും കൗണ്‍സിലിംഗ് നല്‍കിക്കൊണ്ടിരിക്കുകയാണ്. ഒപ്പം ക്യാന്‍സറിന്റെ ചികിത്സയും ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week