പത്തനംതിട്ടയില്‍ കൊവിഡ് ബാധിച്ച സൈനികന്‍ തൂങ്ങി മരിച്ച നിലയില്‍

പത്തനംതിട്ട: കോന്നിയില്‍ സൈനികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വള്ളിക്കോട് സ്വദേശി അഭിലാഷ് (26) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ അഭിലാഷിന്റെ കൊവിഡ് ഫലം പൊസിറ്റീവ് ആയിരുന്നു.

ഒന്‍പത് ദിവസം മുന്‍പ് ജമ്മു കശ്മീരില്‍ നിന്നെത്തി വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. കൊവിഡ് ഫലം പോസിറ്റീവായതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News