News
കൊടുംക്രൂരതയ്ക്ക് അറുതിയില്ല; കൂട്ടബലാത്സംഗത്തിന് പിന്നാലെ യു.പിയില്‍ രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു
ലക്‌നൗ: രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു. ഒരാള്‍ കൂട്ട ബലാത്സംഗത്തിനിരയായതിന് പിന്നാലെയും മറ്റൊരാളെ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിനും പിന്നാലെയുമാണ് ആത്മഹത്യ ചെയ്തത്. ലൈംഗികമായി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് പതിനാലും പതിനേഴും പ്രായമുള്ള പെണ്‍കുട്ടികളുടെ ആത്മഹത്യ.
ലക്‌നൗവില്‍ നിന്ന് 237 കിലോമീറ്റര്‍ അകലെയുള്ള ചിത്രകൂട് ജില്ലയില്‍ 14കാരി ഇന്നലെ രാത്രിയാണ് ആത്മഹത്യ ചെയ്തത്. ഒക്ടോബര്‍ എട്ടിന് പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തിരുന്നുവെന്നാണ് കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ക്കായി വനമേഖലയ്കക്ക് സമീപം എത്തിയ പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News