28.8 C
Kottayam
Thursday, June 4, 2026

‘പിച്ചക്കാരോടും സെക്‌സ്‌വര്‍ക്കേഴ്‌സിനോട് തര്‍ക്കിക്കാന്‍ നിക്കരുത്’; ടിനി ടോമിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം

Must read

കൊച്ചി: സ്‌കില്‍ ഇല്ലാത്തതുകൊണ്ടാണ് സെക്സ് വര്‍ക്ക് ചെയ്യേണ്ടിവരുന്നതെന്ന നടന്‍ ടിനി ടോമിന്റെ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ടിനിടോം നടത്തിയ ചില പരാമര്‍ശങ്ങളാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. പിച്ചക്കാരോടും സെകസ്വര്‍ക്കേഴ്സിനോടും തര്‍ക്കിക്കാന്‍ നില്‍ക്കരുതെന്നും സ്‌കില്‍ ഇല്ലാത്തതുകൊണ്ടാണ് സെക്സ്വര്‍ക്ക് ചെയ്യുന്നതെന്നും അഭിമുഖത്തില്‍ ടിനിടോം പറഞ്ഞിരിന്നു.

‘നമ്മളൊരിക്കലും പിച്ചക്കാരോടും സെക്സ് വര്‍ക്കേഴ്സിനോടും തര്‍ക്കിക്കാന്‍ നില്‍ക്കരുത്. ഗതികേടുകൊണ്ടായിരിക്കും അവരങ്ങനെ ആയിപ്പോയത്. ആ പാവങ്ങള്‍ക്കൊന്നും കിട്ടാനില്ല, അവരവരുടെ ശരീരം വരെ വില്‍ക്കുന്നു. അവരെന്തും എടുത്തു വില്‍ക്കും, അവര്‍ക്ക് സ്‌കില്‍ ഇല്ലല്ലോ’, ടിനി ടോം പറയുന്നു. സ്‌കില്‍ ഇല്ലാത്തതുകൊണ്ടാണ് അവര്‍ക്കൊന്നും ഡെവലെപ് ചെയ്യാന്‍ പറ്റാത്തതെന്നും ടിനിടോം അഭിമുഖത്തില്‍ പറയുന്നുണ്ട്. ടിനിടോമിന്റെ ഈ പരാമര്‍ശങ്ങള്‍ അധിക്ഷേപിക്കുന്നതാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പ്രതികരിച്ചത്.

‘അത്യാവശ്യം സ്ത്രീവിരുദ്ധതയും, ഹോമോഫോബിയയും, സെക്സിസ്റ്റ് റേസിസ്റ്റ് ജോക്കുകളും, ദളിത് വിരുദ്ധതയും, ജാതീയതയുമൊക്കെ സിമ്പിള്‍ ആയിട്ട് പൊതു തമാശയായി ന്യായീകരിക്കുന്ന ഒരു സാമൂഹിക ജീവിയാണ് ടിനിടോം’, ഷാന്‍ സഹയാത്രികന്‍ എന്നയാള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘പ്രിയമുള്ള ടിനിടോം ഇത്തരം കോമഡി ഷോ ഒരു പാട് പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളെ കളിയാകുകയും മനോവിഷമത്തിലാക്കുകയും ച്ചെയുന്നുണ്ട് നിങ്ങള്‍ക്ക് തമാശ കാണിക്കാന്‍ മറ്റെതല്ലാം വിഷയങ്ങള്‍ എടുക്കാം ദളിതരെയും ആദിവാസികളെയും കറുത്തവരെയും ഗെ ,ട്രാന്‍സ്ജെന്റര്‍ സ്ത്രീകള്‍ എന്നിവരെയും ഒക്കെ നിങ്ങള്‍ കലാ കാലങ്ങളായി കളിയാക്കി മതിയായില്ലെ. ജീവിച്ച് ബുദ്ധിമുട്ടുന്ന മനുഷ്യരെ കളിയാക്കി വേണോ നിങ്ങള്‍ക്ക് ഇനിയും അരി മേടിക്കാന്‍’., ട്രാന്‍സ്ജന്റര് ശീതള്‍ ശ്യാം ഫേസ്ബുക്കിലൂടെ പറയുന്നു.

- Advertisement -

സാമൂഹിക ബോധമുള്ള ഒരു കലാകാരനില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും ചിലര്‍ പറഞ്ഞു. നേരത്തേ കോമഡിഷോകളിലെ ബോഡിഷെയ്മിംഗിനും വര്‍ഗീയപരാമര്‍ശങ്ങള്‍ക്കുമെതിരെ രംഗത്തുവന്ന ഗായത്രിയെന്ന യൂട്യൂബ് വ്ളോഗര്‍ക്കെതിരെ ടിനിടോം നടത്തിയ പരാമര്‍ശവും വിവാദത്തിലായിരുന്നു. ടിനിടോം ഭീഷണിപ്പെടുത്തിയെന്നും ഗായത്രി പരാതിപ്പെട്ടിരുന്നു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week