KeralaNews

വിളപ്പിൽശാല പോലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ് ഐ മരിച്ചു

തിരുവനന്തപുരം:വിളപ്പിൽശാല പോലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ് ഐ ആശുപത്രിയിൽ മരിച്ചു. അമ്പലത്തിൻകാല രാഹുൽ നിവാസിൽ രാധാകൃഷ്ണൻ (53) ആണ് വെള്ളിയാഴ്ച പുലർച്ചെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.

ജോലിഭാരവും എസ് എച് ഒ യുടെ മാനസീക പീഡനവും ആണ് ആത്മഹത്യാ ശ്രമത്തിനു പിന്നിൽ എന്നു ആരോപണം ഉയർന്നിരുന്നു. നാലു മാസം മുൻപാണ് രാധാകൃഷ്ണൻ വിളപ്പിൽശാല പോലീസ് സ്റ്റേഷനിൽ എത്തിയത്. രാധാകൃഷ്ണനെ ഇൻസ്പെക്ടർ സജിമോൻ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ മാസം ഒന്നിന് രാവിലെ പതിനൊന്ന് മണിയോടെയാണ് രാധാകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചത്.

വിളപ്പില്‍ശാല പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയിൽ തൂങ്ങി മരിക്കാൻ ശ്രമം നടത്തിയ രാധാകൃഷ്ണനെ സഹപ്രവർത്തകരായ പൊലീസുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആത്മഹത്യ ശ്രമത്തിൽ സ്റ്റേഷനിലെ ഇൻസ്പെക്ടർക്കെതിരെ രാധാകൃഷ്ണന്റെ ബന്ധുക്കൾ പരസ്യമായി രംഗത്തെത്തുകയായിരുന്നു. ഗ്രേഡ് എസ്ഐ ആയി പ്രൊമോഷൻ കിട്ടിയ രാധാകൃഷ്ണൻ വിളപ്പിൻ ശാല സ്റ്റേഷനിലേക്ക് സ്ഥലം മാറിയെത്തിയതു മുതൽ കടുത്ത മാനസിക വിഷമത്തിലായിരുന്നെന്നാണ് സഹോദരൻ വിനോദൻ പറഞ്ഞത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button