കൊല്ലം: പാമ്പിനെ കണ്ടെന്ന യാത്രക്കാരന്റെ വെളിപ്പെടുത്തലിനെ തുടർന്ന് തീവണ്ടി 25 മിനിറ്റോളം പിടിച്ചിട്ടു. കൊല്ലം റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച വൈകീട്ട് 5.20-ന് എത്തിയ നാഗർകോവിൽ-കോട്ടയം തീവണ്ടിയാണ് പിടിച്ചിട്ടത്. എൻജിനിൽനിന്ന് നാലാമത്തെ കോച്ചിൽ പാമ്പിനെ കണ്ടെന്ന് യാത്രക്കാരൻ അറിയിക്കുകയായിരുന്നു.
വിശദമായി പരിശോധിച്ചിട്ടും പാമ്പിനെ കണ്ടെത്താനായില്ല. തുടർന്ന് 6.20-ന് യാത്ര തുടർന്നു. കഴിഞ്ഞദിവസം പുനലൂർ-കൊല്ലം മെമുവിൽ വിഷമില്ലാത്തയിനമായ തവിടൻ വെള്ളിവരയൻ പാമ്പിനെ കണ്ടിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

