24.6 C
Kottayam
Friday, June 5, 2026

30,000 പൗണ്ട് ഭാരമുള്ള പതിനഞ്ചോളം ബങ്കര്‍ ബസ്റ്റര്‍ ബോംബുകള,37 മണിക്കൂർ നീണ്ട മിഷൻ, സൂപ്പർ കംപ്യൂട്ടറുകളുടെ ഉപയോഗം; ഇറാൻ ആക്രമണത്തിൽ കൂടുതൽ വിവരങ്ങളുമായി പെന്റ​ഗൺ

Must read

വിര്‍ജീനിയ: ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതിനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പെന്റഗണ്‍ പുറത്തുവിട്ടു. ആണവകേന്ദ്രങ്ങള്‍ക്ക് വലിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചോ എന്നതിനെ കുറിച്ച് ഇപ്പോഴും ആശയക്കുഴപ്പം നിലവിലുണ്ട്. എന്നാല്‍, അത്തരം വാദങ്ങളെ പിന്തുണയ്ക്കുന്ന ഒരു ഇന്റലിജന്‍സ് വിവരവും ഇല്ലെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു.

ദൗത്യം 37 മണിക്കൂറുകളാണ് നീണ്ടത്. സൂപ്പർ കംപ്യൂട്ടറുകളുടെ ഏറ്റവും വലിയ ഉപയോഗം ഈ ആക്രമണത്തിനു പിന്നിലുണ്ട്. അമേരിക്കന്‍ ചരിത്രത്തിലെ ‘ഏറ്റവും രഹസ്യവും സങ്കീര്‍ണ്ണവുമായ സൈനിക നടപടി’ ആണ് നടത്തിയതെന്ന് പെന്റഗണിലെ വാരാന്ത്യയോഗത്തില്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. മിഷന്‍ നടപ്പാക്കിയതിലെ സങ്കീര്‍ണ്ണത ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ പങ്കുവെച്ചു.

- Advertisement -

ദൗത്യത്തില്‍ പങ്കെടുത്ത ബോംബിങ് സംഘത്തെക്കുറിച്ചുള്ള മുമ്പ് വെളിപ്പെടുത്താത്ത വിവരങ്ങള്‍ ജനറല്‍ കെയിന്‍ പങ്കുവെച്ചു. 37 മണിക്കൂര്‍ നീണ്ട ദൗത്യം നിര്‍വഹിച്ച സംഘത്തില്‍ ക്യാപ്റ്റന്‍ മുതല്‍ കേണല്‍ വരെയുള്ള പുരുഷന്മാരും സ്ത്രീകളും ഉൾപ്പെട്ടു. സംഘാംഗങ്ങളില്‍ ഭൂരിഭാഗവും നെവാഡയിലെ എയര്‍ഫോഴ്സ് വെപ്പണ്‍സ് സ്‌കൂളില്‍നിന്ന് ബിരുദം നേടിയവരായിരുന്നു.

- Advertisement -

‘വെള്ളിയാഴ്ച സംഘാംഗങ്ങള്‍ ജോലിക്ക് പോകുമ്പോള്‍, എപ്പോഴാണ് വീട്ടില്‍ തിരിച്ചെത്തുകയെന്ന് അറിയാതെ പ്രിയപ്പെട്ടവരോട് യാത്ര പറഞ്ഞു. ശനിയാഴ്ച രാത്രി വൈകിയാണ് എന്താണ് സംഭവിക്കുന്നതെന്ന് അവരുടെ കുടുംബങ്ങള്‍ അറിഞ്ഞത്.’ കെയിന്‍ പറഞ്ഞു.

- Advertisement -

ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍നിന്ന് ‘ഒന്നും മാറ്റിയിട്ടില്ലെന്ന് ട്രംപ് ഇപ്പോഴും ഉറപ്പിച്ചു പറയുന്നുണ്ട്. ‘സ്ഥലത്തുണ്ടായിരുന്ന കാറുകളും ചെറിയ ട്രക്കുകളും ഷാഫ്റ്റുകളുടെ മുകള്‍ഭാഗം മൂടാന്‍ ശ്രമിക്കുന്ന കോണ്‍ക്രീറ്റ് തൊഴിലാളികളുടേതായിരുന്നു. കേന്ദ്രത്തില്‍നിന്ന് ഒന്നും മാറ്റിയിട്ടില്ല. ഇതിന് കൂടുതല്‍ സമയമെടുക്കും. വളരെ അപകടകരമാണത്. ഭാരമുള്ളതും മാറ്റാന്‍ പ്രയാസമുള്ളതുമാണ്.’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു.

‘കാര്യങ്ങള്‍ കൃത്യമായിരുന്നു. ഞാന്‍ പരിശോധിച്ച ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും ഇങ്ങനെയൊരു പരാമര്‍ശമില്ല.’ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. യുഎസ് സൈനിക ബോംബര്‍ വിമാനങ്ങള്‍ മൂന്ന് ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ 30,000 പൗണ്ട് ഭാരമുള്ള പതിനഞ്ചോളം ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വര്‍ഷിച്ചതായി പെന്റഗണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെ നടന്ന യുഎസ് വ്യോമാക്രമണത്തിന് മുന്നോടിയായി, ഇറാന്‍ ഫൊര്‍ദോ കേന്ദ്രത്തില്‍ നിന്ന് സമ്പുഷ്ട യുറേനിയത്തിന്റെ ശേഖരം മാറ്റിയിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഈ ആഴ്ച ആണവ വിദഗ്ധര്‍ പറഞ്ഞിരുന്നു. ആക്രമണത്തിന് മുന്നോടിയായുള്ള ദിവസങ്ങളില്‍ ഫൊര്‍ദോയില്‍ ‘അസാധാരണമായ പ്രവര്‍ത്തനം’ നടന്നതായി മാക്സാര്‍ ടെക്നോളജീസില്‍നിന്നുള്ള ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കേന്ദ്രത്തിന് പുറത്ത് വാഹനങ്ങളുടെ നീണ്ട നിരയും കാണാമായിരുന്നു.

റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച്, 60% സമ്പുഷ്ടമാക്കിയ യുറേനിയത്തിന്റെ ഭൂരിഭാഗവും ആക്രമണത്തിന് മുമ്പ് ഇറാന്‍ രഹസ്യസ്ഥലത്തേക്ക് മാറ്റിയിരുന്നു. ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച്, സമ്പുഷ്ടമാക്കിയ യുറേനിയം ശേഖരത്തിന്റെ ഭൂരിഭാഗവും കേടുകൂടാതെയിരിക്കുന്നു, കാരണം അത് ഫൊര്‍ദോയില്‍ ഉണ്ടായിരുന്നില്ല. ഇതിന് മറുപടിയായി, ഹെഗ്സെത്ത് പെന്റഗണ്‍ വാര്‍ത്താസമ്മേളനത്തില്‍ ഈ വാദങ്ങള്‍ തള്ളിക്കളയുകയും ആക്രമണങ്ങളുടെ വിജയം കുറച്ചുകാണിച്ചതിന് മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്തു.

ആക്രമണങ്ങള്‍ ഇറാനിലെ ആണവപദ്ധതി ഏതാനും മാസങ്ങള്‍ മാത്രം വൈകിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി (ഡിഐഎ) വിലയിരുത്തലിനെ അദ്ദേഹം തള്ളിക്കളഞ്ഞു. ഇറാനിലെ ആണവ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഗുരുതരമായ നാശനഷ്ടം സംഭവിച്ചുവെന്നും അത് പുനര്‍നിര്‍മ്മിക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്നും സൂചിപ്പിക്കുന്ന സിഐഎ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫിന്റെ പ്രസ്താവനകള്‍ ഉള്‍പ്പെടെയുള്ള പുതിയ ഇന്റലിജന്‍സ് രേഖകള്‍ ഹെഗ്സെത്ത് ചൂണ്ടിക്കാണിച്ചു. വാര്‍ത്താ സമ്മേളനത്തിലുടനീളം സാങ്കേതിക വിശദാംശങ്ങളും ബങ്കര്‍ ബസ്റ്റിങ് ബോംബുകളുടെ ചരിത്രവുമാണ് ഹെഗ്സെത്ത് വിശദീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week