27.3 C
Kottayam
Thursday, May 9, 2024

വിദ്യാര്‍ത്ഥിനിയുടെ ബാഗില്‍ പാമ്പ്,കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Must read

കോട്ടയ്ക്കല്‍:വയനാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി പാമ്പു കടിയേറ്റ സംഭവത്തോടെ സംസ്ഥാനത്ത് പാമ്പ് ഒരു വില്ലനായി മാറിയിരിയ്ക്കുകയാണ്. കോട്ടയ്ക്കലില്‍ തലനാരിഴയ്ക്കാണ് മറ്റൊരു ദുരന്തം വഴിമാറിയത്.ഇവിടെ വിദ്യാര്‍ത്ഥിയുടെ ബാഗിനുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്.തെന്നലയിലെ യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അനീഷ വള്ളിക്കാടന്റെ ബാഗിലാണ് പാമ്പിനെ കണ്ടത്. വ്യാഴാഴ്ച രാവിലെ വീട്ടില്‍നിന്ന് സ്‌കൂളില്‍പോകാന്‍ ബാഗ് തുറന്നപ്പോള്‍ പാമ്പ് പുറത്തേക്ക് ചാടുകയായിരുന്നു. അനീഷ പാമ്പുകടിയേല്‍ക്കാതെ രക്ഷപ്പെട്ടു.

ബുധനാഴ്ച സ്‌കൂള്‍വിട്ടുവന്ന കുട്ടി ബാഗ് മുറിയില്‍വെച്ച് കളിക്കാന്‍ പോയിരുന്നു. വീടിനകത്ത് കയറിക്കൂടിയ പാമ്പ് ആസമയത്ത് ബാഗിലേക്ക് കയറിയതാകാനാണ് സാധ്യതയെന്ന് കുട്ടിയുടെ പിതാവ് അലവിക്കുട്ടി വള്ളിക്കാടന്‍ പറഞ്ഞു. സംഭവമുണ്ടായപ്പോള്‍ത്തന്നെ സ്‌കൂളില്‍പ്പോയി അന്വേഷിച്ചിരുന്നുവെന്നും സ്‌കൂളില്‍വെച്ച് പാമ്പ് ബാഗില്‍ കയറാനുള്ള യാതൊരു സാഹചര്യവുമില്ലെന്നും അലവിക്കുട്ടി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week