KeralaNews

കോടതി അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പ്; സംഭവം നെയ്യാറ്റിൻകരയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടത്. എംഎസിടി ജഡ്ജ് കവിതാ ഗംഗാധരൻ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസറെ വിവരം അറിയിച്ചതിനെ തുടർന്ന് സ്നേക്ക് റെസ്ക്യൂവറെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.

2 മീറ്ററോളം നീളമുള്ള വർണ്ണ പാമ്പിനെയാണ് കോടതി ഹാളിൽ നിന്ന് പിടികൂടിയത്. വർണ്ണ പാമ്പ്, പറക്കും പാമ്പ് എന്നി പേരിൽ അറിയുന്ന പാമ്പിനെ ആണ്‌ കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. 

ആമസോൺ പാക്കേജിൽ നിന്നും ജീവനുള്ള മൂർഖൻ പാമ്പിനെ കിട്ടിയെന്ന ദമ്പതികളുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു. ബെം​ഗളൂരു സ്വദേശികളായ ദമ്പതികൾക്കാണ് ദുരനുഭവം ഉണ്ടായത്. പാർസൽ ബോക്സ് ഒട്ടിക്കാൻ ഉപയോ​ഗിച്ച ടേപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പെന്ന് ഇരുവരും വെളിപ്പെടുത്തി.

‘ഞങ്ങൾ രണ്ട് ദിവസം മുമ്പ് ഒരു എക്സ് ബോക്സ് കണ്ട്രോളർ ഓർഡർ ചെയ്തു. എന്നാൽ, പാക്കേജിൽ നിന്നും ലഭിച്ചത് ജീവനുള്ള പാമ്പിനെയായിരുന്നു. ഡെലിവറി ബോയ് നേരിട്ട് തന്നെയാണ് പാഴ്‌സല്‍ കൈമാറിയത്. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഇക്കാര്യത്തിന് ദൃക്സാക്ഷികളുമുണ്ട്’, ദമ്പതികൾ പറഞ്ഞു.

ഉപഭോക്താവിനുണ്ടായ അസൗകര്യത്തിൽ ആമസോൺ ഖേദം പ്രകടിപ്പിച്ചു. വിഷയം പരിശോധിക്കും. ആമസോൺ ടീം ദമ്പതികളുമായി ബന്ധപ്പെടുമെന്നും ആമസോൺ എക്സിൽ കുറിച്ചു. പാമ്പിന്റെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളിൽ ആമസോണിനെ വിമർശിച്ച് രം​ഗത്തെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button