24 C
Kottayam
Sunday, June 7, 2026

ലക്ഷങ്ങൾ നൽകി വാങ്ങിച്ചത് മര്യാദയ്ക്ക് കളിക്കാനാണ്; ഐ പി എല്ലിൽ പൂജ്യത്തിന് പുറത്തായതിന് ടീം ഉടമ കരണത്തടിച്ചെന്ന് റോസ് ടെയ്‌ലർ

Must read

വെല്ലിംഗ്‌ടൺ: ഐ പി എൽ മത്സരത്തിനിടെ ഒരിക്കൽ പൂജ്യത്തിന് പുറത്തായതിന് ഐ പി എൽ ഉടമ കരണത്തടിച്ചതായി ന്യൂസിലാൻഡ് താരം റോസ് ടെയ്‌ല‌ർ. ‘ബ്ളാക്ക് ആൻഡ് വൈറ്റ്’ എന്ന തന്റെ ആത്മകഥയിലാണ് റോസ് ടെയ്‌ലറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. രാജസ്ഥാൻ റോയൽസിന് കളിക്കുന്ന അവസരത്തലാണ് തനിക്ക് ഇത്തരമൊരു അനുഭവം നേരിട്ടതെന്നും സംഭവം നടക്കുമ്പോൾ ഷെയ്ൻ വോണും കാമുകി ലിസ് ഹ‌ർളിയും തന്റെ സമീപത്ത് ഉണ്ടായിരുന്നതായും റോസ് ടെയ്‌ലർ വെളിപ്പെടുത്തി.

പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിന് ശേഷമായിരുന്നു സംഭവം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയർത്തിയ വിജയലക്ഷ്യമായ 195 റൺസ് പിന്തുടരുന്നതിനിടയിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ബാറ്റിംഗിന് ഇറങ്ങിയ റോസ് ടെയ്‌ലർ റണ്ണൊന്നുമെടുക്കാതെ പുറത്തായി. മത്സരത്തിന് ശേഷം താരങ്ങൾ താമസിക്കുന്ന ഹോട്ടലിന്റെ റൂഫ് ടോപ്പ് ബാറിൽ വച്ച് ടീം ഉടമ തന്റെ കരണത്ത് മൂന്ന് നാലു തവണ അടിക്കുകയും നിങ്ങൾക്ക് ലക്ഷങ്ങൾ തന്ന് ടീമിൽ എടുത്തിരിക്കുന്നത് ഇങ്ങനെ പൂജ്യത്തിന് പുറത്താകാനല്ലെന്നും ഉടമ പറഞ്ഞതായി ടെയ്‌ലർ പുസ്തകത്തിൽ കുറിച്ചു.

ഉടമ കാര്യമായിട്ട് ആണോ അതോ തമാശയ്ക്ക് ആണോ തന്റെ കരണത്ത് അടിച്ചതെന്ന് കാര്യത്തിൽ തനിക്ക് ഇപ്പോഴും ഉറപ്പില്ലെന്നും അടിച്ച ശേഷം ടീം ഉടമ ചിരിക്കുകയായിരുന്നെന്നും ടെയ്‌ലർ പറഞ്ഞു. മറ്റ് പ്രൊഫഷണൽ ക്രിക്കറ്റർമാർക്ക് ഇത്തരം അനുഭവങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും ഏതായാലും തന്നെ സംബന്ധിച്ച് ഇത്തരമൊരു അനുഭവം ആദ്യമായിട്ടായിരുന്നു എന്നും റോസ് ടെയ്‌ലർ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week