24.6 C
Kottayam
Saturday, June 6, 2026

ആമിർ ഖാൻ വന്നിട്ടും ബോളിവുഡിന് രക്ഷയില്ല; ഇന്നലെ റദ്ദാക്കിയത് ‘ലാല്‍ സിംഗ് ഛദ്ദ’യുടെ യും രക്ഷാബന്ധന്റെയും ആയിരത്തിലധികം ഷോകൾ, കളക്ഷൻ റിപ്പോർട്ട് കാണാം

Must read

മുംബൈ:ബോക്‌സോഫീസ് പവറിന്റെ കാര്യത്തിൽ മുൻ പന്തിയിലാണ് ആമിർ ഖാനും അക്ഷയ് കുമാറും. ഏറ്റവും കൂടുതൽ വരുമാനം നേടിയിട്ടുള്ള ഇന്ത്യൻ ചിത്രം ആമിറിന്റെ ദംഗലാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ബോളിവുഡ് ചിത്രങ്ങൾക്ക് പ്രതീക്ഷിക്കുന്നത്ര വിജയം നേടാൻ സാധിച്ചിട്ടില്ല. സൂപ്പർതാര ചിത്രങ്ങൾ വരെ തകരുന്ന കാഴ്‌ചയാണ് കാണുന്നത്.

ഇപ്പോഴിതാ അക്ഷയ് കുമാര്‍ നായകനായ രക്ഷാബന്ധന്‍, ആമീര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദ എന്നീ ചിത്രങ്ങളും സമാന സാഹചര്യമാണ് നേരിടുന്നത്. ബോക്‌സ് ഓഫീസില്‍ ഈ ചിത്രങ്ങൾ പതുങ്ങുകയാണ്. ആദ്യ ദിനത്തില്‍ ഏഴ് കോടിയോളമാണ് രക്ഷാബന്ധൻ കളക്‌ട് ചെയ്‌തത്. രണ്ടാം ദിനത്തില്‍ വരുമാനത്തിന്റെ 30 ശതമാനത്തോളം ഇടിഞ്ഞു.

- Advertisement -

10 കോടിയോളമാണ് ലാല്‍ സിംഗ് ഛദ്ദയുടെ ആദ്യദിനത്തിലെ വരുമാനം. എന്നാല്‍ രണ്ടാം ദിനത്തില്‍ ആദ്യദിനത്തേക്കാള്‍ 40 ശതമാനം വരുമാനം ഇടിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയില്‍ വെള്ളിയാഴ്ച ആമീര്‍ ചിത്രത്തിന്റെ 1300 ഷോകൾ റദ്ദാക്കി. അക്ഷയ് കുമാര്‍ ചിത്രത്തിന്റെ 1000 ഷോകള്‍ റദ്ദാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഈ വരുന്ന അവധി ദിനങ്ങളില്‍ സിനിമയുടെ വരുമാനം കൂടുമെന്ന പ്രതീക്ഷയിലാണ് വിതരണക്കാരും തിയേറ്റര്‍ ഉടമകളും.

- Advertisement -

2018 ല്‍ റിലീസായ ‘തഗ്‌സ് ഒഫ് ഹിന്ദുസ്ഥാന്’ ശേഷം തിയേറ്ററിലെത്തുന്ന ആമിർ ചിത്രമാണ് ‘ലാൽ സിംഗ് ഛദ്ദ’. അക്ഷയ് കുമാറിന്റെ അടുത്തിറങ്ങിയ ബച്ചന്‍ പാണ്ഡെ, സാമ്രാട്ട് പൃഥ്വിരാജ് തുടങ്ങിയ ചിത്രങ്ങൾ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു.

ആമിര്‍ ഖാനെ നായകനാക്കി അദ്വൈത് ചന്ദനാണ് ‘ലാല്‍ സിംഗ് ഛദ്ദ’ ഒരുക്കിയത്. ടോം ഹാങ്ക്‌സ് നായകനായി 1994-ല്‍ പുറത്തിറങ്ങിയ ‘ഫോറസ്റ്റ് ഗമ്പി’ന്റെ ഔദ്യോഗിക റീമേക്കാണ് ചിത്രം. ഒട്ടേറെ പ്രതിസന്ധികൾക്കൊടുവിലാണ് ചിത്രം റിലീസായത്. കരീന കപൂര്‍ ആണ് ‘ലാല്‍ സിംഗ് ഛദ്ദ’യിൽ നായികയായി എത്തുന്നത്.

- Advertisement -

ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, വിയാകോം 18 സ്റ്റുഡിയോസ്, പാരമൌണ്ട് പിക്ചേര്‍സ് എന്നിവര്‍ ചേര്‍ന്നാണ് ‘ലാല്‍ സിംഗ് ഛദ്ദ’ നിര്‍മിച്ചിരിക്കുന്നത്. ആമിറിന്റെ ചിത്രത്തിന് പുറമെ അക്ഷയ് കുമാറിന്റെ ‘രക്ഷാബന്ധനെ’തിരേയും വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ വിമർശനങ്ങൾ ചിത്രങ്ങളുടെ കളക്ഷനേയും ബാധിക്കുന്നതാണ് ഇപ്പോൾ കാണുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week