FeaturedHome-bannerNationalNews

നാട്ടിലേക്കുള്ള കാൽനട യാത്രയ്ക്കിടെ ബസ് ഇടിച്ചു തെറിപ്പിച്ചു, 6 അതിഥി താെഴിലാളികൾക്ക് ദാരുണാന്ത്യം

മുസഫർ ന​ഗർ; ഇന്ന്​ രാജ്യത്ത്​ ആറ്​ അന്തര്‍ സംസ്​ഥാന തൊഴിലാളികളുടെ ജീവന്‍ കൂടി റോഡില്‍ പൊലിഞ്ഞു വീണു, മുസഫര്‍നഗറിലാണ്​ ആറുപേരുടെ മരണത്തിനിടയാക്കിയ സംഭവം നടന്നത്.

ലോകമെങ്ങുമുള്ള കോവിഡ് പ്രതിസന്ധിയെ തുടർന്ന് ലോക്​ഡൗണിലായതിനെത്തുടര്‍ന്ന്​ പഞ്ചാബില്‍ നിന്നും ബിഹാറിലെ സ്വന്തം നാട്ടിലേക്ക്​​ കാല്‍നടയായി പോകവെ ബസ്​ ഇടിച്ചാണ്​ തൊഴിലാളികളുടെ ദാരുണാന്ത്യം. രണ്ടുപേര്‍ക്ക്​ പരിക്കേറ്റു. ബസില്‍ ആളുകളൊന്നുമില്ലായിരുന്നുവെന്നും ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതായും പൊലീസ്​ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker