സന്തോഷം പങ്കുവെച്ച് ‘ലൗസിപ്പടിച്ചു’; ആറു പേര്‍ക്ക് കൊവിഡ്

കോലഞ്ചേരി: കരാര്‍ ജോലികള്‍ പങ്കിട്ടെടുത്തതിലെ സന്തോഷം പങ്കു വെച്ച് കരാറുകാര്‍ ‘ലൗ സിപ്പടിച്ചു’. ആറു പേര്‍ക്ക് കൊവിഡ്. മഴുവന്നൂര്‍ പഞ്ചായത്തിലെ കരാര്‍ ജോലികള്‍ പങ്കിട്ടെടുത്തതിലെ സന്തോഷം പങ്കു വെച്ച് കരാറുകാര്‍ നടത്തിയ മദ്യ സല്ക്കാരമാണ് ആറു പേര്‍ക്ക് കൊവിഡ് ബാധിക്കാന്‍ കാരണമായത്. ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കേണ്ട കരാര്‍ ജോലികളാണ് പരസ്പര ധാരണയില്‍ പങ്കിട്ടെടുത്തത്. ഇതിനു ശേഷമാണ് സന്തോഷം പങ്കിടാനായി മദ്യ സല്‍ക്കാരം നടത്തിയത്.
ടച്ചിംഗ്‌സും ഗ്‌ളാസുമാണ് ചതിച്ചത്.

സംഘത്തിലെ ഒരാളുടെ മാതാവിനെ അപകടത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചതോടെതാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ ക്വാറന്റൈനില്‍ പോയതിനാല്‍ കാര്യമായ സമ്പര്‍ക്കം ഒഴിവാക്കാന്‍ സാധിച്ചു. ഇവര്‍ സ്വമേധയ നടത്തിയ പരിശോധനയിലാണ് ആറു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

വിവിധ വാര്‍ഡുകളിലെ താമസക്കാരായതിനാല്‍ കണ്ടെയിന്‍മെന്റ് സോണാക്കിയിട്ടില്ല. ഇവര്‍ പഞ്ചായത്തിലെ ടെന്‍ഡര്‍ നടപടികളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫീസിലും എത്തിയിരുന്നു. രണ്ടു ദിവസം അവധിയായിരുന്ന ഓഫീസ് ഇന്ന് സാനിറ്റൈസേഷന് ശേഷമാണ് തുറന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News