ചില ആണുങ്ങള്‍ അങ്ങനാന്നെ…നമ്മളങ്ങ് കണ്ണടച്ചാ പോരേ? കലികാലത്ത് ആണിനെ തല്ലുന്ന സംസ്‌കാരം ഉണ്ടായതില്‍ അത്ഭുതം ഇല്ലല്ലോ ല്ലേ!; അശ്വതി ശ്രീകാന്ത്

യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച വിജയ് പി നായരെ കൈകാര്യം ചെയ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയേയും സംഘത്തെയും പിന്തുണച്ച് നിരവധിയാളുകളാണ് ഇതിനോടകം രംഗത്ത് വന്നിരിക്കുന്നത്. ഇവരെ പ്രതികൂലിച്ചും നിരവധി പേര്‍ എത്തുന്നുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് അവതാരക അശ്വതി ശ്രീകാന്ത് എഴുതിയ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. യൂട്യൂബറെ മര്‍ദ്ദിച്ചത് ശരിയായില്ലെന്ന് വാദിക്കുന്നവരെ ‘ട്രോളുന്ന’ രീതിയിലുള്ളതാണ് അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

തെറി വിളി സ്ത്രീകള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല. ആത്മ രോഷം കരഞ്ഞ് തീര്‍ത്ത് മാതൃകയാവേണ്ടവര്‍ പ്രത്യേകിച്ചും. പിന്നെ മുന്‍പേ നടന്ന സകല കാര്യങ്ങളിലും പ്രതികരിക്കാത്തവര്‍ ഇപ്പൊ വന്നു പ്രതികരിച്ചത് അതിലും മോശം. പിന്നെ ചേട്ടന്റെ യൂട്യൂബിലെ ആഭാസങ്ങള്‍. അമ്മേം മോനേം ചേര്‍ത്തൊക്കെ വല്ലപ്പോഴും ചിലത് പറയാറുണ്ട്. ചില ആണുങ്ങള്‍ അങ്ങനാന്നെ…നമ്മളങ്ങ് കണ്ണടച്ചാ പോരേ? കലികാലത്ത് ആണിനെ തല്ലുന്ന സംസ്‌കാരം ഉണ്ടായതില്‍ അത്ഭുതം ഇല്ലല്ലോ ല്ലേ !

ഇത്രേം പറഞ്ഞ സ്ഥിതിയ്ക്ക് എങ്ങനെയെങ്കിലും ഒരു കുലസ്ത്രീയായി നിങ്ങള്‍ അംഗീകരിക്കണം….ബ്ലീസ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News