ശിവശങ്കറിനെ കൊച്ചിയിലെ ഇഡി ഓഫീലെത്തിച്ചു; പ്രദേശത്ത് വന്‍ സുരക്ഷാവിന്യാസം

കൊച്ചി: മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കൊച്ചിയിലെ ഇഡി ഓഫീലെത്തിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥരും ഇഡി ഓഫീസില്‍ എത്തിയിട്ടുണ്ട്. വന്‍ സുരക്ഷാവിന്ന്യാസമാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതിഷേധവുമായി ഇഡി ഓഫീസിലേക്ക് എത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

ഇതോടെ കനത്ത സുരക്ഷാവലയത്തിലാണ് ഇഡി ഓഫീസ്. കെട്ടിടത്തിന്റെ 300 മീറ്റര്‍ പരിധിയില്‍ ആര്‍ക്കും പ്രവേശനമില്ല. കൊച്ചി എസിപി ലാല്‍ജിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പോലീസ് പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് ഇഡി ഉദ്യോഗസ്ഥര്‍ ശിവശങ്കറെ കസ്റ്റഡിയിലെടുത്തത്.

വഞ്ചിയൂരിലെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ശിവശങ്കറിന് സമന്‍സ് നല്‍കിയതിന് ശേഷമാണ് ഇഡി കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നാണ് കൊച്ചിയിലെ ഓഫീസിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയത്. കൃത്യമായ നിയമനടപടികളിലൂടെ ശിവശങ്കറെ അറസ്റ്റ് ചെയ്യാമെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News