33.4 C
Kottayam
Sunday, May 5, 2024

55 ചോദ്യങ്ങളുടെ ഉത്തരം അറിയാമായിരുന്നു, ബാക്കി കറക്കിക്കുത്തി; പി.എസ്.സി പരീക്ഷയിലെ ഒന്നാം റാങ്ക് വിവാദത്തില്‍ ശിവരഞ്ജിത്ത്

Must read

തിരുവനന്തപുരം: പി.എസ്.സി. സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് വിവാദത്തില്‍ വിശദീകരണവുമായി യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത്. ചോദ്യപേപ്പറിലെ 55 ചോദ്യങ്ങളുടെ ഉത്തരം അറിയാമായിരുന്നെന്നും ബാക്കിയുള്ളവ കറക്കിക്കുത്തിയാണ് എഴുതിയതെന്നും ശിവരഞ്ജിത്ത് പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസില്‍ പ്രതിയായ ശിവരഞ്ജിത്തിന് പിഎസ്.സിപരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയത് വിവാദമായിരുന്നു.

ശിവരഞ്ജിത്തും നസീമുമടക്കം കോളേജിലെ മൂന്നു വിദ്യാര്‍ഥികളാണ് റാങ്ക് ലിസ്റ്റില്‍ മുന്നിലെത്തിയത്. ഇവര്‍ വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളാണ്. ശിവരഞ്ജിത്തിന് 78.33 മാര്‍ക്കാണ് പരീക്ഷയില്‍ ലഭിച്ചത്. 29.67 ആയിരുന്നു കട്ട് ഓഫ് മാര്‍ക്ക്. സ്പോര്‍ട്സ് ക്വോട്ടയിലെ ഗ്രേസ് മാര്‍ക്ക് കൂടി കണക്കിലെടുത്ത് 90 മാര്‍ക്കിന് മുകളിലാണ് ശിവരഞ്ജിതിന് ലഭിച്ചത്. 65.33 മാര്‍ക്ക് ലഭിച്ച വധശ്രമക്കേസിലെ രണ്ടാം പ്രതിയായ നസീമിന് റാങ്ക് ലിസ്റ്റില്‍ 28-ാം സ്ഥാനമാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week