EntertainmentKeralaNews

ട്രാന്‍സ്ജെന്‍ഡറെന്നും ഭിക്ഷക്കാരിയെന്നും വിളിക്കുന്നവരോട്, വെപ്പുമുടിയും മേക്കപ്പും അഴിച്ച്‌ സിത്താര പറയുന്നു

മലയാളത്തിന് പ്രിയപ്പെട്ട ഗായികയാണ് സിതാര കൃഷ്ണകുമാർ. കുടുംബത്തിന് ഒപ്പമുള്ള തന്റെ പോസ്റ്റുകള്‍ക്ക് താഴെ മോശം കമന്റിടുന്നവരോടുള്ള ​ സിത്താരയുടെ വാക്കുകൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. ആരാധകര്‍ക്ക് മുന്‍പില്‍ തന്റെ മേക്കപ്പ് അഴിച്ചുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ മറുപടി.

അടുത്തിടെ മകള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള യാത്രയുടെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ജീന്‍സും ടോപ്പും അണിഞ്ഞ് നീല കണ്ണെഴുതി കൊണ്ടുള്ള ചിത്രങ്ങള്‍ക്ക് താഴെ ബോഡി ഷെയ്മിങ്ങ് കമന്റുകൾ സജീവമായി. ട്രാസ്ജെന്‍ഡറിനേയും ബം​ഗാളി സ്ത്രീയെയും ഭിക്ഷക്കാരിയേയും പോലെയുണ്ടെന്ന് പറഞ്ഞുകൊണ്ടുള്ളതായിരുന്നു കമന്റുകള്‍. ഈ വാക്കുകളെല്ലാം എന്നു മുതലാണ് മോശം വാക്കുകള്‍ ആയത് എന്നാണ് താരം ചോദിക്കുന്നത്.

”മേക്കപ്പ് എല്ലാം ചെയ്ത് വളരെ ക‌ൃത്രിമമായി ഇരിക്കുന്ന ഫോട്ടോ കണ്ട് ഐശ്വര്യമുണ്ടെന്നും ഭം​ഗിയുണ്ടെന്നും എന്നു പറഞ്ഞുകൊണ്ടുള്ള കമന്റുകള്‍ വരുന്നു. എന്നാല്‍ താന്‍ എങ്ങനെയാണോ ഇരിക്കാന്‍ ആ​ഗ്രഹിക്കുന്നത് അതിന്റെ ചിത്രം പോസ്റ്റ് ചെയ്താല്‍ മോശം കമന്റുകളുമായി ചിലര്‍ വരുമെന്നുമാണ് സിത്താര പറയുന്നത്. മോശം കമന്റുകളുകള്‍ തന്നെ അങ്ങേയറ്റം വേദനിപ്പിച്ചതിനാലാണ് താന്‍ ഇക്കാര്യം പറയാനായി വന്നതെന്നും” സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ താരം പറയുന്നുണ്ട്.

റിയാലിറ്റി ഷോയുടെ ഷൂട്ട് കഴിഞ്ഞ് മേക്കപ്പ് ഇട്ടുകൊണ്ടുള്ള രൂപത്തിലാണ് താരം വിഡിയോയുമായി വന്നത്. അതിന് ശേഷം മേക്കപ്പ് തുടച്ചുനീക്കുകയും വെപ്പുമുടി അഴിച്ചു വെക്കുകയും ചെയ്ത ശേഷമായിരുന്നു പ്രതികരണം. ”ഫേക്ക് ആക്കൗണ്ടുകളില്‍ നിന്നു മാത്രമല്ല, കുടുംബവുമായി സന്തോഷമായി ജീവിക്കുന്ന ആളുകള്‍ വരെ ഇത്തരം നെ​ഗറ്റീവ് കമന്റുമായി എത്തുന്നത്. ഞങ്ങള്‍ക്കും കുടുംബമുണ്ടെന്നും ഇത്തരം കമന്റുകളെല്ലാം അവരും കാണുന്നുണ്ടെന്നും” താരം കൂട്ടിച്ചേര്‍ത്തു. ഇങ്ങനെ ചെയ്യുന്ന ആള്‍ക്കാരോട് ദേഷ്യം ഉള്ളില്‍ വച്ചല്ല താന്‍ സംസാരിക്കുന്നതെന്നും ഇത്തരത്തില്‍ പെരുമാറരുതെന്നുള്ളത് തന്റെ അപേക്ഷയായി കാണണമെന്നും ഗായിക പറയുന്നു.

https://youtu.be/TQYWxOrGJH4

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button