‘കുഞ്ഞുമണിയേ, നീ വളരാതിരിക്കൂ’; മകളോട് സിതാര, ഹൃദ്യം കുറിപ്പ്

കൊച്ചി:മകൾ സായു എന്ന സാവൻ ഋതു തനിക്കും ഭര്‍ത്താവിനുമെഴുതിയ കത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് ഗായിക സിതാര കൃഷ്ണകുമാർ. അച്ഛനെയും അമ്മയേയും താൻ ഒരുപാട് സ്നേഹിക്കുന്നുവെന്നും വേഗം വീട്ടിലേയ്ക്കു വരണമെന്നും സായു കത്തിൽ പറയുന്നു. സ്വന്തം കൈപ്പടയിൽ എഴുതിയ കത്താണ് സാവൻ ഋതു അച്ഛനും അമ്മയ്ക്കും കൈമാറിയത്.

‘ആ മനോഹരമായ ചെറിയ അക്ഷരങ്ങളും സന്ദേശങ്ങളും എന്നെ മുന്നോട്ടു നീങ്ങാൻ സഹായിക്കുന്നു. എന്നോടുള്ള കരുതൽ ആണത്. എന്നെ ശാന്തമാക്കിയിരുത്താൻ അത് സഹായിക്കുന്നു. കുഞ്ഞുമണിയേ, നീ വളരാതിരിക്കൂ’, മകളുടെ കത്ത് പങ്കുവച്ച് സിതാര കുറിച്ചു.

സമൂഹമാധ്യമലോകത്തിന് ഏറെ സുപരിചിതയാണ് സിതാരയുടെ സായു. മകളുടെ ചിത്രങ്ങളും വിഡിയോകളും സിതാര ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. സായു പാട്ട് പാടുന്നതിന്റെയും സിതാരയെ പാട്ടു പഠിപ്പിക്കുന്നതിന്റെയും രസകരമായ വിഡിയോകൾ വൈറൽ ആയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News