24.3 C
Kottayam
Saturday, June 6, 2026

ജീവശ്വാസത്തിനായി പിടഞ്ഞ് അമ്മ, മാറി മാറി കൃത്രിമശ്വാസം പകര്‍ന്ന് നല്‍കി മക്കള്‍; കരളലിയിക്കുന്ന കാഴ്ച

Must read

ലക്‌നൗ: കൊവിഡിന്റെ രണ്ടാംവരവില്‍ പകച്ചിരിക്കുകയാണ് രാജ്യം. ജീവിശ്വാസം കിട്ടാതെ മരിച്ചവര്‍ നിരവധിയാണ്. മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടി ആശുപത്രികള്‍ കണ്ണീര്‍ കാഴ്ചകളായി മാറുകയാണ്. ഉറ്റവരുടെ ജീവന്‍ നിലനിര്‍ത്താന്‍ പെടാപ്പാടു പെടുകയാണ് പലരും.

അതിനിടെ പ്രിയപ്പെട്ടവന് ജീവശ്വാസമേകുന്ന ഭാര്യയുടെ ചിത്രം രാജ്യത്തെ കണ്ണീരിലാഴ്ത്തിയിരുന്നു. ഇപ്പോഴിതാ ഉള്ളുലയ്ക്കുന്ന മറ്റൊരു ചിത്രമാണ് പുറത്തുവരുന്നത്. ആശുപത്രി സ്ട്രക്ചറില്‍ കിടക്കുന്ന അമ്മയുടെ ജീവന്‍ നിലനിര്‍ത്തുന്നതിനായി മാറി മാറി വായിലൂടെ കൃത്രിമശ്വാസം നല്‍കുന്ന പെണ്‍മക്കളുടെ വിഡിയോ ആണ് പുറത്തുവന്നത്.

ഉത്തര്‍പ്രദേശിലെ ബഹറൈച് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നാണ് ആ കണ്ണീര്‍ കാഴ്ചയെത്തുന്നത്. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ജില്ലാ കലക്ടര്‍ ഷാമ്പു കുമാര്‍ ആശുപത്രിയിലേക്ക് ഡോക്ടര്‍മാരുമായി എത്തി.

എന്നാല്‍ അപ്പോഴേക്കും ജീവശ്വാസം കിട്ടാതെ അമ്മ മരിച്ചിരുന്നു. ഇതേക്കുറിച്ച് ആശുപത്രി അധികൃതരോട് ചോദിച്ചപ്പോള്‍ ഓസ്‌കിജന്‍ ക്ഷാമം ഇല്ലയെന്നാണ് പറഞ്ഞത്. അമ്മയുടെ അവസ്ഥ അതീവ ഗുരുതരമായിരുന്നുവെന്നും വൈകാരികതയുടെ പുറത്താണ് മക്കള്‍ കൃത്രിമശ്വാസം നല്‍കിയതെന്നുമാണ് വിശദീകരണം. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week