28.4 C
Kottayam
Monday, April 29, 2024

കന്യാസ്ത്രീകളുടെ സ്വവർഗരതി, വൈദികരുടെ ലൈംഗിക ചൂഷണങ്ങൾ, തുറന്നു പറച്ചിലിന്റെ കാരണം വ്യക്തമാക്കി സി.ലൂസി കളപ്പുരയ്ക്കൽ

Must read

തിരുവനന്തപുരം: ബിഷപ്പ് ഫാങ്കോ മുളയ്ക്കലിനെതിരായ കേസിൽ സിസ്റ്റര്‍മാരെ പിന്തുണയ്‍ക്കേണ്ടവര്‍ തന്നെ തള്ളി പറഞ്ഞപ്പോഴാണ് സഭയിലെ ചൂഷണങ്ങള്‍ തുറന്ന് പറയണം എന്ന് ആഗ്രഹം ഉണ്ടായത്. ആരെയും വേദനിപ്പിക്കാനല്ല തന്റെ ‘കർത്താവിന്‍റെ നാമത്തിൽ’ എന്ന പുസ്തകമെന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു. കൂടുതൽ തുറന്ന് പറച്ചിലുകൾക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം. വിശ്വാസികളെ കബളിപ്പിക്കുന്ന ഏർപ്പാടുകൾ തുടരാനാകില്ലെന്നും സിസ്റ്റർ ലൂസി പറഞ്ഞു.

സിസ്റ്റർ ലൂസി എഴുതിയ ‘കർത്താവിന്‍റെ നാമത്തിൽ’ എന്ന പുസ്തകത്തിലാണ് വൈദികര്‍ക്കെതിരെ ഗുരുതര ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. കന്യാസ്ത്രീയായതിന് ശേഷം തനിക്ക് നേരെ പീഡനശ്രമം ഉണ്ടായെന്നാണ് സിസ്റ്റര്‍ ലൂസി പുസ്‍തകത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. നാല് തവണ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് സിസ്റ്റര്‍ ആരോപിക്കുന്നത്. 2005 ല്‍ എഴുതാന്‍ തുടങ്ങിയതാണ്. സന്യാസ സഭയില്‍ നിന്ന് മാനസികായി പീഢിപ്പിക്കപ്പെട്ട വര്‍ഷമാണ് 2000-2003. ആ സമയത്ത് ചിന്തകളെ മനോഹമാക്കാന്‍ വേണ്ടി അനുഭവങ്ങള്‍ എഴുതി വയ്ക്കുകയായിരുന്നു. നേരിട്ട് അറിഞ്ഞ അനുഭവങ്ങള്‍ പങ്ക് വയ്ക്കണം എന്ന ആഗ്രഹമാണ് പുസ്കത്തിലൂടെ പുറത്തുവന്നതെന്നും സിസ്റ്റർ ലൂസി പറഞ്ഞു.

മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നാണ് സിസ്റ്റർ ലൂസി കളപ്പുര തുറന്നുപറഞ്ഞത്. കൊട്ടിയൂർ കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും പുസ്തകത്തിലുണ്ട്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week