കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയും നടനുമായ ദിലീപ് രക്ഷപ്പെടാനുള്ള എല്ലാ വഴിയും നോക്കുമെന്ന് പൊതുപ്രവര്‍ത്തക സിന്‍സി അനില്‍.ഒരു ചാനൽ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സിന്‍സി അനില്‍. സഹപ്രവര്‍ത്തകയെ തെരുവ് ഗുണ്ടകളെ കൊണ്ട് ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്ത ആളില്‍ നിന്ന് എന്ത് എത്തിക്‌സാണ് പ്രതീക്ഷിക്കേണ്ടതെന്നും അവര്‍ ചോദിച്ചു. കേസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കവെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച എസ് ശ്രീജിത്തിനെ ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ നടപടി നിരുത്തരവാദപരമാണെന്നും സിന്‍സി അനില്‍ പറഞ്ഞു.
കേസ് പരിഗണിക്കുന്നത് ഒരു വനിത ജഡ്ജി ആകുമ്പോള്‍ തന്റെ സാഹചര്യം പെട്ടെന്ന് മനസിലാക്കാന്‍ സാധിക്കുമെന്ന് അതിജീവിത കരുതിയിരുന്നു. എന്നാല്‍ അത് തെറ്റായി പോയെന്ന് അതിജീവിത ഇപ്പോള്‍ മനസിലാക്കുന്നുണ്ടെന്നും അതിനകത്ത് ഇപ്പോള്‍ ഒത്തിരി അവള്‍ ഖേദിക്കുന്നുണ്ടെന്നും സിന്‍സി അനില്‍ കൂട്ടിച്ചേര്‍ത്തു. സിന്‍സി അനില്‍ സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്..
അവര്‍ വളരെ ഫ്രസ്‌ട്രേറ്റഡ് ആണ്. വാലിന് തീ പിടിച്ചാല്‍ പിന്നെ എന്ത് ചെയ്യും. ഏത് വഴിയും നോക്കും. യാതൊരു എത്തിക്‌സും ഇല്ലാത്ത ഒരാള്‍, സത്യസന്ധതയും ഇല്ലാത്ത ഒരാള്‍ സഹപ്രവര്‍ത്തകയെ തെരുവ് ഗുണ്ടകളെ കൊണ്ട് ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്ത ആള്‍. അയാള്‍ക്ക് എന്ത് എത്തിക്‌സ് ഉണ്ട്. രക്ഷപ്പെടാന്‍ ഏത് വഴിയും നോക്കൂലേ. എത്രത്തോളം വൃത്തികേട് കാണിച്ചിട്ടാണെങ്കിലും എനിക്ക് ഇതില്‍ നിന്ന് പുറത്ത് കടക്കണമെന്ന് അയാള്‍ ചിന്തിക്കുമല്ലോ.
അതാണല്ലോ ഇപ്പോള്‍ നടക്കുന്നത് നമ്മള്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത കാര്യങ്ങളാണല്ലോ നടക്കുന്നത്. ഒന്നാമത്തേത് രാജ്യത്തെ ആദ്യത്തെ ബലാത്സംഗ ക്വട്ടേഷന്‍. നമ്മള്‍ ഇതിന് മുന്‍പ് കേട്ടിട്ടില്ല. മുന്‍പ് ചിലപ്പോള്‍ നടന്നിട്ടുണ്ടായിരിക്കാം. പക്ഷെ നമ്മള്‍ കേട്ടിട്ടില്ല. ആ ഒരു കേസിനെയാണ് ഇത്രത്തോളം വലിച്ച് നീട്ടി അഞ്ച് വര്‍ഷത്തിലെത്തിച്ചത്. അന്നത്തെ ഡി ജിപി അവരുടെ കൈയും കാലും കെട്ടിയിട്ട് വെള്ളത്തില്‍ നീന്തിക്കോ എന്ന് പറഞ്ഞിട്ട് ബൈജു പൗലോസിനെയൊക്കെ ഇറക്കി വിട്ടത്.
അവര്‍ക്ക് പറ്റാവുന്ന പോലെയൊക്കെ അവര്‍ അന്വേഷിച്ചു. അവിടേയും അവര്‍ക്ക് ഭയങ്കര നിയന്ത്രണങ്ങളായിരുന്നു. ഇപ്പോഴാണ് അവര്‍ക്ക് കൈയും കാലും ഫ്രീയായത്. ഇപ്പോഴാണ് അവര്‍ അയഞ്ഞ് അന്വേഷിക്കുന്നത്. അവര്‍ക്ക് എല്ലാത്തിനുമുള്ള സ്വാതന്ത്ര്യം കിട്ടിയത് ഇപ്പോഴാണ്. അതൊരു അവസാനഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് ശ്രീജിത്ത് സാറിനെ മാറ്റിയത്. അത് വളരെ നിരുത്തരവാദപരമാണ്. പക്ഷെ ഇപ്പോഴും പ്രതീക്ഷിക്കുന്നു നീതി കിട്ടുമെന്ന്. ഈ പെണ്‍കുട്ടി പറഞ്ഞിട്ടുണ്ട്. എനിക്കുമറിയാം, അവര്‍ പല കാര്യങ്ങളും എഴുതി എടുത്തിട്ടില്ല.
പലവട്ടം ഈ പെണ്‍കുട്ടിയ്ക്ക് നേരെ ഈ പറഞ്ഞ കോടതി വളരെ അധികം ദേഷ്യപ്പെടുകയും വളരെ അധികം ഡിപ്രസ്ഡ് ആക്കുകയും ചെയ്തിട്ടുണ്ട്. അവളൊരു വാക്ക് പറഞ്ഞല്ലോ, ബര്‍ഖ ദത്തിന്റെ ഇന്റര്‍വ്യൂവില്‍ ഞാന്‍ കോടതിയില്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇരയായിട്ടല്ല അതിജീവിതയായിട്ടാണ് പുറത്തേക്ക് വന്നതെന്ന്. അതിന് വളരെ അധികം അര്‍ത്ഥങ്ങളുണ്ട്. കാരണം ഞാനവളുടെ കുടുംബത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ആളായത് കൊണ്ട് എനിക്ക് അതിനകത്ത് പറയാന്‍ പറ്റും.
അവള്‍ അത്രത്തോളം മെന്റല്‍ ടോര്‍ച്ചര്‍ അനുഭവിച്ചിട്ടുണ്ട്. അവള്‍ പ്രതീക്ഷിച്ചിരുന്നത് ഒരു വനിത ജഡ്ജി ആകുമ്പോള്‍, അത് അവള്‍ക്ക് തെറ്റിപ്പോയി. നമ്മള്‍ എല്ലാവരും പ്രതീക്ഷിച്ചു. അവളുടെ സൈഡ് കേള്‍ക്കുമെന്ന്. അല്ലെങ്കില്‍ ആ ഫീലിംഗ്‌സ് കൃത്യമായി മനസിലാക്കും എന്ന്. അതൊക്കെയായിരുന്നു അവള്‍ അത് ആവശ്യപ്പെടാനുള്ള സാഹചര്യം. പക്ഷെ ഇന്ന് അതിനകത്ത് ഒത്തിരി റിഗ്രെറ്റ് ചെയ്യുന്നുണ്ട്.