വണ്ടൂർ: മന്ത്രവാദ ചികിത്സയുടെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് മർദ്ദിച്ച വ്യാജ സിദ്ധന് പിടിയില്‍. യുവതിയെ മൂന്ന് ദിവസത്തോളം മുറിയിൽ കെട്ടിപ്പൂട്ടിയിട്ട് പട്ടിണിക്കിട്ടും വടികൊണ്ട് അടിച്ചും മറ്റും പരിക്കേൽപ്പിച്ചുവെന്ന പരാതിയുടെ പശ്ചാത്തലത്തിൽ പാലക്കാട് പുതുനഗരം സ്വദേശി പുല്ലൂർശങ്ങാട്ടിൽ അബ്ദുൾ കരീമാണ് പിടിയിലായത്. തുവ്വൂർ സ്വദേശിയുടെ ഭാര്യയെയാണ് തടവിലാക്കി മർദിച്ചത്.
മന്ത്രവാദം നടത്തി മാനസിക പ്രശ്നങ്ങളും മാറാരോഗങ്ങളും മാറ്റാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ ഇത്തരത്തിൽ വ്യാജ ചികിത്സ നടത്തിയിരുന്നെന്ന് പൊലീസ് പറഞ്ഞു. പല സ്ഥലങ്ങളിലായി താമസിച്ച് മന്ത്രവാദവും ചികിൽസയും നടത്തി വരികയായിരുണെന്ന് ഇയാൾ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.