ജോലിക്കിടെ എസ്.ഐ കുഴഞ്ഞു വീണു; അമിത ജോലി ഭാരമെന്ന് ആരോപണം

കോഴിക്കോട്: അമിതജോലി ഭാരത്തെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദം മൂലം എസ്‌ഐ കുഴഞ്ഞ് വീണതായി പരാതി. കൊയിലാണ്ടി സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കെ. സുനില്‍കുമാര്‍ ആണ് ജോലിക്കിടെ കുഴഞ്ഞുവീണത്.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ എസ്‌ഐക്ക് അമിത രക്തസമ്മര്‍ദ്ദമുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അര്‍ഹതപ്പെട്ട ഡ്യൂട്ടി ഓഫും അവധിയും സിഐ അനുവദിക്കാറില്ലെന്ന് എസ്‌ഐ ആരോപിച്ചു. 10 പെറ്റികേസ് രജിസ്റ്റര്‍ ചെയ്ത ശേഷം സ്റ്റേഷനില്‍ കയറിയാല്‍ മതിയെന്ന് സിഐ പറഞ്ഞതോടെയാണ് ദേഹാസ്വാ സ്ഥ്യമുണ്ടായതെന്നും എസ്‌ഐ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News