27.6 C
Kottayam
Thursday, June 4, 2026

‘ഇനി വേണം എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരെയും വിളിച്ച് ഇന്നത്തെ അവസാന സ്റ്റാറ്റസ് അറിയാന്‍. അതു കഴിഞ്ഞു വേണം എനിക്ക് എന്റെ മാഷിനെയും മക്കളെയും വിളിക്കാന്‍.’ശൈലജ ടീച്ചറേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ് വൈറല്‍

Must read

തിരുവനന്തപുരം കോവിഡ് 19 പ്രതിരോധത്തെ മുന്നില്‍ നിന്ന് നയിയ്ക്കുന്ന ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഇതിനിടെയാണ് ആരോഗ്യമന്ത്രിയുമായുള്ള അനുഭവം പങ്കുവെച്ച് മാതൃഭൂമി ചാനലിലെ മാധ്യമപ്രവര്‍ത്തകനായ ഹാഷ്മി താജ് ഇബ്രാഹിം രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയുടെ ആത്്ാമാര്‍ത്ഥതയും തിരക്കുമാണ് ഹാഷ്മി പോസ്റ്റിലൂടെ പറയുന്നത്..

പോസ്റ്റിന്റെ പൂര്‍ണ്ണരൂപമിങ്ങനെ…

ആരോഗ്യ മന്ത്രിയുമായി അഭിമുഖത്തിന് ഔദ്യോഗിക വസതിയില്‍ സമയം അനുവദിച്ചത് ഇന്നലെ രാത്രി എട്ടു മണിക്ക്. മന്ത്രി എത്തിയപ്പോള്‍ 9 കഴിഞ്ഞിരുന്നു. സഭാ സമ്മേളനം കഴിഞ്ഞ് അടിയന്തര റാപിഡ് റെസ്‌പോണ്‍സ് ടീം മീറ്റിങ്ങും പിന്നെയും കുറച്ച് കൊറോണ മീറ്റിങ്ങുകളും എട്ടു മണിക്കുള്ള വാര്‍ത്താ സമ്മേളനവും കഴിഞ്ഞുള്ള വരവാണ്. 9 മണിക്ക് വീട്ടിലേക്ക് മീറ്റിങ്ങിന് വരാനിരുന്ന ആരോഗ്യ സെക്രട്ടറിയോട് അര മണിക്കൂര്‍ വൈകുമെന്ന് ക്ഷമാപണപൂര്‍വം അറിയിക്കുന്നുണ്ട് ഇടക്ക്.അഭിമുഖം കഴിഞ്ഞ് ടീച്ചറുടെ റുട്ടീന്‍ നല്ല കടുപ്പമാണല്ലോ എന്ന് ചോദിച്ചപ്പോള്‍, ഇങ്ങനെയാണ് മക്കളെ ഇപ്പോള്‍ എന്ന് ചിരി. ‘ഇനി വേണം എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരെയും വിളിച്ച് ഇന്നത്തെ അവസാന സ്റ്റാറ്റസ് അറിയാന്‍. അതു കഴിഞ്ഞു വേണം എനിക്ക് എന്റെ മാഷിനെയും മക്കളെയും വിളിക്കാന്‍.’ അതിരാവിലെ തന്നെ വരുന്ന കോളുകള്‍ എടുത്തേ പറ്റൂ. എന്താകും എന്ന് അറിയില്ലല്ലോ എന്ന് പറയുമ്പോള്‍ കണ്ണില്‍ ആശങ്ക.

എല്ലാ മന്ത്രിമാരും ചിലപ്പൊ ഇങ്ങനൊക്കെ തന്നെയാകും. എങ്കിലും നേരിട്ട് കണ്ട് ബോധ്യപ്പെട്ടതാണ്.
ഈ സ്ത്രീ ആരോഗ്യ കേരളത്തിന് വേണ്ടി കരുതലോടെ വൈകാരികമായി അധ്വാനിക്കുന്നുണ്ട്.

- Advertisement -

നമ്മള്‍ ഇതും അതിജീവിക്കും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

Popular this week