കോവിഡ് 19, ഇന്ത്യയിലെ ആദ്യ മരണം

ബെംഗളൂരു:രോഗബാധയേറ്റ് ഇന്ത്യയിൽ ആദ്യ മരണം.കർണ്ണാടകത്തിലെ കൽബുർഗിയിലാണ് മരണം സ്ഥിരീകരിച്ചത്. 76കാരനായ മുഹമ്മദ് ഹുസൈൻ സിദ്ദിഖിയാണ് മരിച്ചത്. ഇന്നലെയായിരുന്നു.ഇന്നാണ് ഇദ്ദേഹത്തിന് കൊവിഡ്19 ബാധ സ്ഥിരീകരിച്ചത്.
ഇദ്ദേഹത്തിന് ന്യൂമോണിയയും കൊവിഡ് 19 രോഗ ലക്ഷണങ്ങളും ഉണ്ടായിരുന്നു.

ഫെബ്രുവരി 29 ന് ഇദ്ദേഹം സൗദി അറേബ്യയിൽ നിന്ന് ഉംറ കഴിഞ്ഞ് മടങ്ങിയെത്തി. മാർച്ച് അഞ്ചിന് അസുഖബാധിതനാവുകയും തുടർന്ന് കൽബുർഗിയിലെ ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു.മാർച്ച് ഒൻപതിന് രോഗം മൂർച്ഛിച്ചതിനാൽ ആശുപത്രി അധികൃതർ വീട്ടിലേക്ക് മടക്കി അയച്ചു. ഇതോടെ ബന്ധുക്കൾ ഹൈദരാബാദിലേക്ക് മാറ്റി.ഇന്നലെയാണ് മരണം സംഭവിച്ചത്.

മരണം സ്ഥിരീകരിച്ചതോടെ കൊറോണയുമായി ബന്ധപ്പെട്ട ആശങ്ക വർധിച്ചിരിക്കുകയാണ്. ഇയാളുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് കർണാടക സർക്കാർ വ്യക്തമാക്കി.തെലങ്കാന സർക്കാരിനെയും വിവരമറിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News