Home-bannerKeralaNews
ജലനിരപ്പ് ഉയരുന്നു; മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ തുറക്കും
കൊച്ചി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ ഞായറാഴ്ച രാവിലെ ആറിന് തുറക്കും. മൂന്ന് ഷട്ടറുകള്‍ 20 സെന്റി മീറ്റര്‍ വീതമാണ് തുറക്കുന്നത്. എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസാണ് ഇക്കാര്യം അറിയിച്ചത്.
42.00 മീറ്ററാണ് മലങ്കര ഡാമിന്റെ സംഭരണശേഷി. കഴിഞ്ഞ വര്‍ഷം ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നിരുന്നു.
അതേസമയം സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News