കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബ് വധക്കേസില്‍ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യം റദ്ദാക്കികൊണ്ടുള്ള തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കി. കേസില്‍ ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ 17 പ്രതികളെ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. കേസിന്റെ വിചാരണ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.
സിപിഎം.- ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ തില്ലങ്കേരി ലക്ഷ്മി നിലയത്തില്‍ എം.വി.ആകാശ് എന്ന ആകാശ് തില്ലങ്കേരി (34), പഴയപുരയില്‍ രജില്‍ രാജ് (32), കൃഷ്ണ നിവാസില്‍ ദീപ്ചന്ദ് (33), തയ്യുള്ളതില്‍ ടി.കെ.അസ്‌കര്‍ (34), മുട്ടില്‍വീട്ടില്‍ കെ.അഖില്‍ (30), പുതിയപുരയില്‍ പി.പി.അന്‍വര്‍ സാദത്ത് (30), നിലാവില്‍ സി.നിജില്‍ (30), പി.കെ.അഭിനാഷ് (32), എ.ജിതിന്‍ (30), സാജ് നിവാസില്‍ കെ.സഞ്ജയ് (31), രജത് നിവാസില്‍ കെ.രജത്ത് (29), കെ.വി.സംഗീത് (29), കെ.ബൈജു (43), കെ.പി.പ്രശാന്ത് (52), എ.പി.സനീഷ് (35), മുട്ടില്‍ എ.കെ.സുബിന്‍ (34), കേളോത്ത് വി.പ്രജിത്ത് (33) എന്നിവരാണ് പ്രതികള്‍.
പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നത് .കേസിന്റെ വിചാരണാ നടപടികള്‍ ഈ മാസം 18-ാം തീയതി മുതല്‍ കോടതിയില്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായി, അക്രമത്തില്‍ പരിക്കേറ്റവരും ശുഹൈബിന്റെ സുഹൃത്തുക്കളുമായ രണ്ട് പ്രധാന സാക്ഷികളുടെ വിസ്താരം കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായിരുന്നു. സാക്ഷിവിസ്താരം പൂര്‍ത്തിയായതിന് പിന്നാലെ, വിചാരണ നടപടികള്‍ നിലവിലെ കോടതിയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ രംഗത്തെത്തുകയും ഹൈക്കോടതിയെ സമീപിക്കാന്‍ നീക്കം നടത്തുകയും ചെയ്തിരുന്നു.
പ്രതിഭാഗത്തിന്റെ ഈ കോടതി മാറ്റത്തിനുള്ള നീക്കത്തെ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. മുന്‍പ് ഇതേ കോടതി തന്നെയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നതെങ്കിലും, നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് ജഡ്ജി ജാമ്യം റദ്ദാക്കുകയായിരുന്നു. ഈ വിധിക്കെതിരെ നല്കിയ അപ്പീലിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
2018 ഫെബ്രുവരി 12-ന് രാത്രി ചായക്കടയില്‍ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോഴാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ കീഴൂര്‍ റിയാസ് മന്‍സിലില്‍ റിയാസ്, നൗഷാദ്, ഇസ്മയില്‍, മൊയ്തീന്‍ എന്നിവര്‍ക്കും പരിക്കേറ്റു. മൂന്നുതവണ ബോംബെറിഞ്ഞാണ് അക്രമം നടത്തിയത്.
The Kerala High Court has granted bail to the accused, including prime accused Akash Thillankeri, in the high-profile Shuhaib murder case. The High Court quashed the previous order of the Thalassery Additional Sessions Court which had cancelled their bail. A total of 17 accused individuals were remanded in custody just a day prior as the trial of the case commenced. Following the High Court’s intervention, the remanded accused will be released under strict conditions to ensure compliance with the ongoing trial.


