ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ പ്രൊസിക്യൂഷനും അന്വേഷണ സംഘത്തിനും ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയുടെ രൂക്ഷവിമര്‍ശനം. ‘മാധ്യമങ്ങളില്‍ വാര്‍ത്ത ഉണ്ടാക്കിയിട്ട് കാര്യമില്ല, കോടതിക്ക് വേണ്ടത് വസ്തുതാപരമായ റിപ്പോര്‍ട്ടാണ്’ എന്ന് കേസ് പരിഗണിച്ച ജഡ്ജി ഹണി എം. വര്‍ഗീസ് പറഞ്ഞു.
പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയുള്ള ഒഫീഷ്യല്‍ റിപ്പോര്‍ട്ട് എവിടെയെന്ന് കോടതി അന്വേഷണ സംഘത്തോട് ചോദിച്ചു.പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പുതുതായി ചുമത്തിയെന്ന് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തകള്‍ വന്നിട്ടും, അതുസംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ പൊലീസ് കാണിച്ച കാലതാമസമാണ് ജഡ്ജിയെ ചൊടിപ്പിച്ചത്. കൃത്യമായ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാതെ എങ്ങനെയാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കണമോ അതോ നിഷേധിക്കണമോ എന്ന് കോടതി തീരുമാനിക്കുകയെന്ന് ജഡ്ജി ചോദിച്ചു.
നിലവിലെ രേഖകള്‍ പ്രകാരം ജാമ്യം നിഷേധിക്കാനുള്ള കടുത്ത വകുപ്പുകള്‍ കോടതിക്ക് മുന്നില്‍ എത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയ ജഡ്ജി ഹണി എം. വര്‍ഗീസ്, പുതുക്കിയ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാന്‍ പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കി.കേസ് ഡയറി തിരുത്തലുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ പുറത്തുവരുന്നതിനിടെയാണ് കോടതിയില്‍ നിന്നും പൊലീസിന് ഈ തിരിച്ചടിയുണ്ടായിരിക്കുന്നത്.
ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രൊസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. പൊലീസ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം ഗണ്‍മാന്‍മാരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി വീണ്ടും പരിഗണിക്കും.
The Alappuzha District Sessions Court severely criticized the prosecution and the investigation team during the hearing of the anticipatory bail plea filed by the former Chief Minister’s gunmen in the Navakerala Sadas assault case. The Sessions Judge remarked that staging media reports is futile and demanded the official report containing the non-bailable charges. The court expressed strong displeasure over the police’s delay in formally submitting the updated reports, despite wide media coverage, and ordered them to produce the revised documents immediately before the next hearing.


