EntertainmentNewsOtherSports

സാനിയയെ ഒരുപാട് മിസ് ചെയ്യുന്നു,വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്കിടെ ഷുഐബ് മാലിക്ക് പറയുന്നു

മുംബൈ:ന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കും വേര്‍പിരിയുകയാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ നവംബറിലാണ് പുറത്തുവന്നത്. ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഷുഐബിനെ സാനിയ അണ്‍ഫോളോ ചെയ്യുകയും സാനിയയുടെ ചില ഇന്‍സറ്റഗ്രാം സ്റ്റോറികളുമാണ് ഈ വാര്‍ത്തയ്ക്ക് അടിസ്ഥാനം.

പിന്നാലെ മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക്കിനൊപ്പമുള്ള ഇഫ്താര്‍ ചിത്രവും കുടുംബവുമൊന്നിച്ച് ഉംറ ചെയ്യാന്‍ സൗദി അറേബ്യയില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളും ഈ റിപ്പോര്‍ട്ടുകള്‍ക്ക് ബലം നല്‍കി. ഈ ചിത്രങ്ങളിലെല്ലാം ഷുഐബിന്റെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. ഇരുവരും ഇപ്പോള്‍ താമസം ഒരുമിച്ചല്ലെന്നും മകന്‍ ഇസ്ഹാന് വേണ്ടിയാണ് കൂടിക്കാഴ്ച്ചകളെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

എന്നാല്‍ ഇപ്പോള്‍ ഇതിനോടെല്ലാം പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷുഐബ് മാലിക്ക്. രണ്ടു പേര്‍ക്കും അവരുടേതായ തിരക്കുകള്‍ ഉണ്ടെന്നും സാനിയയെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും മാലിക്ക് പറയുന്നു. ജിയോ ന്യൂസിലെ ‘സ്‌കോര്‍’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പാക് ക്രിക്കറ്റ് താരം.

‘ചെറിയ പെരുന്നാള്‍ പ്രിയപ്പെട്ട ആളുകള്‍ക്കൊപ്പമാണ് ആഘോഷിക്കേണ്ടത്. സാനിയക്ക് ഐപിഎല്ലുമായി ബന്ധപ്പെട്ട ഷോ ഉള്ളതിനാല്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നില്ല. ചെറിയ പെരുന്നാളിന് ഒന്നിച്ചിരുന്നെങ്കില്‍ അത് മഹത്തരമാകുമായിരുന്നു. ഞങ്ങള്‍ എപ്പോഴുമെന്നപോലെ ഇപ്പോഴും സ്‌നേഹം പങ്കിടുന്നു.

സാനിയയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ഞങ്ങളുടെ ദാമ്പത്യം ഇപ്പോഴും ശക്തമായി തുടരുന്നുണ്ട്. വേര്‍പിരിയല്‍ സംബന്ധിച്ച വാര്‍ത്തകള്‍ക്ക് ചെവികൊടുക്കേണ്ട കാര്യമില്ലെന്ന് ഞങ്ങള്‍ക്ക് അറിയാം. അതുകൊണ്ടാണ് ഒരുമിച്ചുള്ള ഒരു പ്രസ്താവനയും പുറത്തിറക്കാത്തത്.’ ഷുഐബ് പറയുന്നു.

നേരത്തെ സാനിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു സ്റ്റോറിയാണ് വിവാഹ മോചന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ‘തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, ദൈവത്തെ കണ്ടെത്താന്‍’-എന്നാണ് സാനിയ സ്റ്റോറിയില്‍ കുറിച്ചത്. ഇതിന് പിന്നാലെ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയായിരുന്നു. പാകിസ്താനി നടിയും മോഡലും യുട്യൂബറുമായ ആയിഷ ഒമറുമായുള്ള ഷുഐബിന്റെ ബന്ധമാണ് ഈ വേര്‍പിരിയലിന് കാരണമെന്നും ഷുഐബ് സാനിയയെ വഞ്ചിച്ചുവെന്നും പാകിസ്താനി മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തിരുന്നു.

2010 ഏപ്രിലിലാണ് സാനിയയും ഷുഐബും വിവാഹിതരായത്. 2018 ഒക്ടോബര്‍ 30-ന് ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക്കിന്റെ നാലാം പിറന്നാള്‍ ആഘാഷത്തില്‍ സാനിയയും ഷുഐബും ഒരുമിച്ചുണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ ചിത്രങ്ങള്‍ ഷുഐബ് മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button